എയർ ഇന്ത്യയുടെ കോഴിക്കോട്ടെ ഓഫിസ് പൂട്ടുന്നു

news image
Jul 29, 2022, 11:34 pm IST payyolionline.in

കോഴിക്കോട്:എയർ ഇന്ത്യയുടെ കോഴിക്കോട്ടെ ഓഫിസ് പൂട്ടുന്നു. ഇനി മുതൽ കരിപ്പൂരിൽ വിമാനത്താവളത്തിലായിരിക്കും ഓഫിസ് പ്രവർത്തിക്കുക. ഇതോടെ കോഴിക്കോട്, വയനാട് ജില്ലകളിലെ യാത്രക്കാർ വെട്ടിലായി.

വയനാട് റോഡിൽ ജില്ലാ മൃഗാശുപത്രിക്കു സമീപം വൈഎംസിഎ ക്രോസ് റോഡ് തുടങ്ങുന്നതിന് എതിർവശത്ത്എരോത്ത് ബിൽഡിങ്ങിലാണ് ഇത്രയുംകാലം എയർ ഇന്ത്യയുടെ സിറ്റി റിസർവേഷൻസ് ആൻഡ് സെയിൽസ് ഓഫിസ് പ്രവർത്തിച്ചിരുന്നത്. ഈ ഓഫിസാണ് തിങ്കളാഴ്ച മുതൽ അടയ്ക്കുന്നത്ഈ ഓഫിസാണ് തിങ്കളാഴ്ച മുതൽ അടയ്ക്കുന്നത്.

കരിപ്പൂരിൽ വിമാനത്താവളത്തിൽ തിങ്കളാഴ്ച മുതൽ പ്രവർത്തനം തുടങ്ങുമെന്നു സ്റ്റേഷൻ മാനേജർ പറഞ്ഞു. രാവില10 മുതൽ വൈകിട്ട് അഞ്ചു വരെയാണ് കരിപ്പൂർ ഓഫിസിന്റെ പ്രവർത്തനസമയം. 0483 2710180, 0483 2715646എന്നീ ഫോൺ നമ്പറുകളിൽ ഓഫിസുമായി ബന്ധപ്പെടാം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe