എയര്‍ ഏഷ്യക്ക് കേന്ദ്ര സര്‍ക്കാറിന്റെ എന്‍.ഒ.സി

news image
Oct 2, 2013, 11:14 am IST payyolionline.in

ന്യൂദല്‍ഹി: ഇന്ത്യയില്‍ വിമാന കമ്പനി തുടങ്ങുന്നതിനുള്ള ഒരു കടമ്പകൂടി എയര്‍ ഏഷ്യ കടന്നു. കമ്പനിക്ക് വ്യോമയാന മന്ത്രാലയത്തില്‍ നിന്ന് ‘നോ ഒബ്ജക്ക്ഷന്‍ സര്‍ട്ടിഫിക്കറ്റ്’ (എന്‍.ഒ.സി) ലഭിച്ചെന്ന് കമ്പനി മേധാവി ടോണി ഫെര്‍ണാണ്ടസ് അറിയിച്ചു. കഴിഞ്ഞ ആഴ്ച്ചയാണ് ഇതു സംബന്ധിച്ച കത്ത് കേന്ദ്ര സര്‍ക്കാറില്‍ നിന്ന് കമ്പനിക്ക് ലഭിച്ചത്.
്എന്‍.ഒ.സി ലഭിച്ചതോടെ ഇനി എയര്‍ ഏഷ്യ സര്‍വീസുകള്‍ നടത്തുന്നതിനുള്ള പെര്‍മിറ്റിനായി സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന് അപേക്ഷ സമര്‍പ്പിക്കണം. ഈ അനുമതി കൂടി ലഭിച്ചാല്‍ കമ്പനിക്ക് സര്‍വീസുകള്‍ തുടങ്ങാന്‍ കഴിയും. എന്‍.ഒ.സി ലഭിച്ചതോടെ എയര്‍ ഏഷ്യക്ക് സര്‍വീസ് തുടങ്ങാന്‍ ആവശ്യമായ വിമാനങ്ങള്‍ ഇറക്കുമതി ചെയ്യാനും കഴിയും. മലേഷ്യ ആസ്ഥാനമായ എയര്‍ ഏഷ്യയും ടാറ്റാ ഗ്രൂപ്പും ടെല്‍സ്ട്ര ട്രേഡ്പ്ളേയ്സും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് എയര്‍ ഏഷ്യ ഇന്ത്യ. കമ്പനിയുടെ 49 ശതമാനം ഓഹരി എയര്‍ ഏഷ്യക്കാണ്. 30 ശതമാനം ടാറ്റാ ഗ്രൂപ്പിനും 21 ശതമാനം ടെല്‍സ്ട്ര ട്രേഡ് പ്ളേയ്സിനും. ചെന്നൈ ആസ്ഥാനമാക്കിയാണ് പുതിയ വിമാന കമ്പനി തുടങ്ങുന്നത്.
കമ്പനിക്ക് കഴിഞ്ഞ മാസം ആഭ്യന്തര മന്ത്രാലയത്തിന്‍െറ അനുമതി ലഭിച്ചിരുന്നു.
നിലവില്‍ എയര്‍ ഏഷ്യ ചെന്നൈ, ബംഗളൂരു, ട്രിച്ചി, കൊച്ചി, കൊല്‍ക്കത്ത എന്നീ നഗരങ്ങളില്‍ നിന്ന് തായ്ലാന്‍റ്, മലേഷ്യ എന്നിവടങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. എയര്‍ ഏഷ്യ ഇന്ത്യ നിലവില്‍ വരുന്നതോടെ സര്‍വീസുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന ഉണ്ടാകുമെന്നാണ് കരുതുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe