എടിഎം ഇടപാടുകൾക്ക്‌ ജനുവരി മുതൽ ചെലവേറും; നിരക്ക്‌ വർധിപ്പിക്കാൻ ബാങ്കുകൾക്ക്‌ അനുമതി

news image
Dec 4, 2021, 10:51 pm IST payyolionline.in

ന്യൂഡൽഹി : ജനുവരി മാസം മുതൽ സാമ്പത്തിക‐സാമ്പത്തികേതര എടിഎം ഇടപാടുകൾക്ക്‌ ചെലവേറും. സൗജന്യ പരിധിയ്‌ക്ക്‌ പുറത്തുവരുന്ന എടിഎം ഇടപാടുകൾക്ക്‌ അടുത്ത മാസം മുതൽ നിരക്ക്‌ വർധിപ്പിക്കാൻ ബാങ്കുകൾക്ക്‌ റിസർവ്‌ ബാങ്ക്‌ അനുമതി നൽകി.

ജനുവരി മുതൽ സൗജന്യ പരിധിയ്‌ക്ക്‌ പുറത്തുവരുന്ന ഇടപാടുകൾക്ക്‌ ഉപഭോക്താവ്‌ 21 രൂപയും ജിഎസ്‌ടിയും നൽകേണ്ടിവരും. നിലവിലിത്‌ 20 രൂപയും ജിഎസ്‌ടിയുമാണ്‌.

അക്കൗണ്ടുള്ള ബാങ്കിൽ നിന്ന്‌ അഞ്ച്‌ തവണയും മറ്റ്‌ ബാങ്കുകളുടെ നഗരങ്ങളിലെ എടിഎമ്മുകളിൽ നിന്ന്‌ മൂന്ന്‌ തവണയും ഗ്രാമീണ മേഖലകളിൽ 5 തവണയുമാണ്‌ സൗജന്യ ഇടപാടുകൾ നടത്താനാവുക.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe