എക്സൈസ് വകുപ്പിന്റെ ലഹരിവിരുദ്ധ സന്ദേശ കൂട്ടയോട്ടം ശ്രദ്ധേയമായി

news image
Oct 4, 2013, 3:03 pm IST payyolionline.in

വടകര : ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ വടകരയില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചു. സി.കെ നാണു എം.എല്‍.എ ചടങ്ങ് ഫ്ലാഗ് ഓഫ് നടത്തി. ലഹരിയുടെ ഭീകരതയില്‍ നിന്ന് യുവതലമുറയെ രക്ഷിച്ചെടുക്കുകയെന്ന ഉത്തരവാദിത്തം നിറവേറ്റുവാന്‍ എക്സൈസ് വകുപ്പ് പ്രതിജ്ഞാബന്ധമാണെന്ന് അദ്ദേഹം പറഞ്ഞു. നഗരസഭ ചെയര്‍ പേഴ്സണ്‍ പി.പി രഞ്ജിനി അധ്യക്ഷത വഹിച്ചു. വടകര എഎസ് പി യാതീഷ് ചന്ദ്ര, അസിസ്റ്റണ്‍്റ്‌ എക്സൈസ് കമീഷണര്‍ പി.കെ സുരേഷ്,കെ സുബ്രഹ്മണ്യന്‍, പി സുരേന്ദ്രന്‍, കെ സത്ഗ്യന്‍ എന്നിവര്‍ സംസാരിച്ചു. കൂട്ടയോട്ടത്തിന് വിദ്യാര്‍ത്ഥികളും അധ്യാപകരും എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe