എംകെ പ്രേംനാഥിന് ചികിത്സ നിഷേധിച്ചതായി ആരോപണം: ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് ലോക്താന്ത്രിക് യുവ ജനതാദൾ

news image
Oct 4, 2023, 5:18 pm GMT+0000 payyolionline.in

വടകര :വടകര മുൻ എം.എൽ.എയും എൽ.ജെ.ഡി സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റും ആയിരുന്ന എം. കെ. പ്രേംനാഥിന് ചികിത്സ നിഷേധിച്ചതായി ആരോപണം. അവശനിലയിൽ  ചികിത്സയ്ക്ക് എത്തിയ പ്രേംനാഥിനെ പരിശോധിക്കുവാൻ പോലും ഡോക്ടർ തയ്യാറായില്ല. അപമര്യാദയായി പെരുമാറുകയും ചെയ്തു. കൃത്യമായ ചികിത്സ നൽക്കാൻ തയ്യാറാവാതെ അദ്ദേഹത്തെ മരണത്തിലേക്ക് തള്ളി വിട്ട സംഭവം അന്വേഷണം നടത്തി കുറ്റകാരനായ ഡോക്ടർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ലോക്താന്ത്രിക് യുവജനതാദൾ വടകര മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് മഹേഷ്‌ ബാബു എൻ. പി. അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിപിൻ ലാൽ, അതുൽ ടി.പി, ജിതിൻ ചോറോട്, ജിതിൻ കണ്ടിയിൽ, അജേഷ്‌കുമാർ കെ. എം, അനൂപ് കെ. പി എന്നിവർ സംസാരിച്ചു.

ഡോക്ടറുടെ നടപടി അപലപനീയം

എം.കെ.പ്രേംനാഥിന്റെ രോഗാതുരമായ അവസ്ഥയില്‍ തന്നെ സമീപിച്ചപ്പോള്‍ ആവശ്യമായ അടിയന്തിര ചികിത്സ നല്‍കാതെ അവഗണിച്ച ഡോക്ടറുടെ നടപടി അപലപനീയവും ക്രൂരവുമാണെന്നും എല്‍.ജെ.ഡി അടിയന്തിര ജില്ലാ നേതൃയോഗം അഭിപ്രായപ്പെട്ടു. രോഗിക്ക് അടിയന്തിര ചികിത്സ നല്‍കാതെ മെഡിക്കല്‍ എതിക്സിന് പോലും വിരുദ്ധമായിട്ടുള്ള സമീപനമാണ് ഡോക്ടറുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്. ആ സമയത്ത് ചികിത്സ നല്‍കിയിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ ജീവന്‍ തിരിച്ചുകിട്ടുമായിരുന്നു. ഡോക്ടറുടെ പേരില്‍ നടപടി ആവശ്യപ്പെട്ടുകൊണ്ട് ആരോഗ്യമന്ത്രിക്കും, മുഖ്യമന്ത്രിക്കും ജില്ലാ കമ്മിറ്റി ഇ മെയില്‍ സന്ദേശം അയച്ചു. ഡോക്ടറുടെ പേരില്‍ നടപടിയെടുക്കുന്നില്ലെങ്കില്‍ പാര്‍ട്ടി ഭാവി പരിപാടികള്‍ ആസുത്രണംചെയ്യും. യോഗത്തില്‍ പ്രസിഡണ്ട് മനയത്ത് ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ എം.പി. ശിവാനന്ദന്‍, എന്‍.സി. മോയിന്‍ കുട്ടി, ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍, പി.പി.രാജന്‍, ഗണേശന്‍ കാക്കൂര്‍, ജെ.എന്‍. പ്രേംഭാസിന്‍, എ.ടി. ശ്രീധരന്‍ എന്നിവര്‍സംസാരിച്ചു.
വടകരയിലെ മുൻ എം. എൽ.എയും എൽ.ജെ.ഡി യുടെ സീനിയർ വൈസ് പ്രസിഡന്റും ആയിരുന്ന എം. കെ. പ്രേംനാഥിനെ ചികിത്സിച്ചു കൊണ്ടിരുന്ന ഡോക്ടർ ചികിത്സ നിഷേധിച്ച് അദ്ദേഹത്തെ മരണത്തിലേക്ക് തള്ളി വിട്ട സംഭവം അന്വേഷണം നടത്തി കുറ്റകാരനായ ഡോക്ടറെ തൽ സ്ഥാനത്ത് നിന്ന് നീക്കി നിയമ നടപടികൾ സ്വീകരിക്കണമെന്ന് ലോക്താന്ത്രിക് യുവജനതാദൾ അഴിയൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു യോഗത്തിൽ അജേഷ് കെ.എം അദ്ധൃക്ഷത വഹിച്ചു. അനൂപ് ,മഹേഷ് ബാബു അഖിൽ.പി.വി, ശ്രീജിത്ത്‌.കെ തുടങ്ങിയവർ സംസാരിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe