തുറയൂര്‍: മേലടി ഉപജില്ലാ ശാസ്ത്രമേള 2013 ഒക്ടോബര്‍ 19,19 തിയ്യതികളില്‍ ബി.ടി.എം ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ച് നടക്കുന്നു. മേളയുടെ നടത്തിപ്പിനായി സംഘാടക സമിതി യോഗം കഴിഞ്ഞ ദിവസം വൈകീട്ട് സ്കൂളില്‍ വെച്ച് ചേര്‍ന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.സി ഷംസുദ്ദീന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് തറേമ്മല് ബാബു അധ്യക്ഷത വഹിച്ചു. മേലടി എ.ഇ.ഒ വി.പി മിനി, തുറയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.പി ലീല, പൊടിയാടി നസീര്‍, കെ.രാജേന്ദ്രന്, പ്രകാശന് കണ്ണിയത്ത്. പി.ചന്ദ്രന്, എടാടിയില്‍ ഹരീഷ്, മധുസൂദനന് വെട്ടുവളപ്പില് അബ്ദുള്ള, പി.ബാലഗോപാലന്, പി.ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര് പി.രാഘവന് സ്വാഗതവും അലി കേളോട്ടില് നന്ദിയും പറഞ്ഞു.
ഉപജില്ലാ ശാസ്ത്ര-പ്രവൃത്തി പരിചയ മേള; സംഘാടക സമിതി രൂപീകരിച്ചു
Oct 8, 2013, 10:24 pm IST
payyolionline.in