ഉന്നതി സ്കോളർഷിപ്പിൽ വിദേശ പഠനത്തിന് പോകുന്ന വിദ്യാർഥികൾക്ക് മുഖ്യമന്ത്രി വിസ കൈമാറി

news image
Feb 12, 2024, 11:17 am GMT+0000 payyolionline.in

തിരുവനന്തപുരം: ഉന്നതി സ്കോളർഷിപ്പിൽ വിദേശ പഠനത്തിന് പോകുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട 29 വിദ്യാർഥികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വിസ കൈമാറി. നിയമസഭ മന്ദിരത്തിൽ നടന്ന പരിപാടിയിൽ പട്ടികജാതി -പട്ടികവർഗ വികസന മന്ത്രി കെ. രാധാകൃഷ്ണൻ ഒഡെപെക് ചെയർമാൻ കെ.പി. അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.

പട്ടികജാതി വികസന വകുപ്പ് 25 ലക്ഷം രൂപ വീതം സ്കോളർഷിപ്പ് നൽകിയാണ് ഒഡെപെക് വഴി വിദ്യാർഥികൾക്ക് വിദേശ പഠനത്തിന് അവസരമൊരുക്കുന്നത്. ബ്രിട്ടനിലെ വിവിധ സർവകലാശാലകളിലെ പി.ജി കോഴ്സുകൾക്കാണ് പ്രവേശനം ലഭിച്ചത്. രണ്ടര വർഷം കൊണ്ട് 597 വിദ്യാർഥികളെയാണ് സർക്കാർ ഇത്തരത്തിൽ വിദേശപഠനത്തിന് അയച്ചത്. ഇതിൽ 39 പേർ തദ്ദേശീയ വിഭാഗക്കാരും 35 പേർ പിന്നാക്ക വിഭാഗക്കാരുമാണ്. 523 വിദ്യാർഥികൾ പട്ടിക ജാതിക്കാരാണ്. ഇതിനു പുറമേ ഈ വർഷം മുതൽ ഒഡെപെക് വഴി 97 പേർക്ക് വിദേശ പഠനത്തിന് സ്കോളർഷിപ്പ് അനുവദിച്ചു. അവരിൽ പലരും വിദേശ സർവകലാശാലകളിൽ പഠനം തുടങ്ങി. ഇതിനായി ആറു കോടി രൂപ ഒഡെപെകിന് കൈമാറി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe