‘ഉച്ചഭക്ഷണ ഫണ്ടിന്റെ കുടിശ്ശിക ഉടൻ അനുവദിക്കുക’ ; മേലടി എ.ഇ.ഒ. ഓഫീസിന് മുന്നിൽ കെപിഎസ്ടിഎയുടെ കുത്തിയിരുപ്പ് സമരം

news image
Jul 26, 2022, 12:40 pm IST payyolionline.in

പയ്യോളി : ഉച്ചഭക്ഷണ ഫണ്ടിന്റെ കുടിശ്ശിക ഉടൻ അനുവദിക്കുക, ഫണ്ട് വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കെ.പി.എസ്.ടി.എ മേലടി ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മേലടി എ.ഇ.ഒ. ഓഫീസിന് മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തി.

 


സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സജീവൻ കുഞ്ഞോത്ത് ഉദ്ഘാടനം ചെയ്തു.
ഉപജില്ലാ പ്രസിഡന്റ് കെ. നാസിബ് അധ്യഷത വഹിച്ചു. ഉപജില്ലാ സെക്രട്ടറി പി.കെ.അബ്ദുറഹ്മാൻ, ടി.സി.സുജയ, ആർ.പി. ഷോഭിദ്, കെ.വി.രജീഷ് കുമാർ, ജെ.എൻ.ഗിരീഷ്, ഇ.എം.ബിന്ദു, കെ.എസ്. സജീവ്, കെ.കെ.അബ്ദുൾ സലാം എന്നിവർ പ്രസംഗിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe