ഇൻസ്റ്റഗ്രാം സ്റ്റോറികളിൽ ഇനി എല്ലാവർക്കും ലിങ്കുകൾ ചേർക്കാം. എങ്ങനെയെന്ന് അറിയാം

news image
Nov 2, 2021, 6:04 pm IST

ഇനിമുതൽ ഇൻസ്റ്റഗ്രാം അക്കൗണ്ടുള്ള ഏതൊരാൾക്കും സ്റ്റോറികളിൽ ലിങ്ക് ചേർക്കാൻ കഴിയും. നേരത്തെ പതിനായിരത്തിൽ കൂടുതൽ ഫോളോവേഴ്സ് ഉള്ളവർക്കാണ് ഈ സൗകര്യം ലഭ്യമായിരുന്നത്.

 

 

പുതിയ മാറ്റത്തോടെ ലിങ്ക് സ്റ്റിക്കറുകൾ ഉപയോഗിച്ച് ഏതൊരാൾക്കും തങ്ങളുടെ സ്റ്റോറികളിൽ ലിങ്കുകൾ ചേർക്കാൻ കഴിയും. ഇൻസ്റ്റഗ്രാം സ്റ്റോറികളിൽ എങ്ങനെ ലിങ്കുകൾ ചേർക്കാം? സ്റ്റോറികളിൽ ലിങ്കുകൾ ചേർക്കാനുള്ള സംവിധാനത്തിനുള്ള നിബന്ധന ഒഴിവാക്കിയതോടെ ഇനി എല്ലാവർക്കും ഈ സൗകര്യം ഉപയോഗിക്കാൻ കഴിയും. സ്റ്റോറികളിൽ എവിടെ വേണമെങ്കിലും ചേർക്കാനാകുന്ന വിധത്തിലാണ് ലിങ്ക് സ്റ്റിക്കറുകൾ.

ഇൻസ്റ്റഗ്രാം സ്റ്റോറികളിൽ എങ്ങനെ ലിങ്കുകൾ ചേർക്കാമെന്ന് നോക്കാം

1. ഇൻസ്റ്റഗ്രാം ആപ്പ് തുറന്ന് വലത്തോട്ട് സ്വൈപ്പ് ചെയ്യുക. സ്റ്റോറി പോസ്റ്റ് ചെയ്യാനുള്ള ഓപ്‌ഷൻ ലഭിക്കും.ചിത്രമോ ദൃശ്യങ്ങളോ സ്റ്റോറി ആയി നൽകാം.

2. സ്റ്റോറി ഇടേണ്ട ചിത്രം തെരഞ്ഞെടുത്താൽ മുകളിലേക്ക് സ്വൈപ്പ് ചെയ്താൽ സ്റ്റിക്കറുകൾ ലഭിക്കും. ഇതിൽ ലിങ്ക് ഓപ്‌ഷൻ കാണാൻ കഴിയും.

 

3. പോസ്റ്റ് ചെയ്യേണ്ട ലിങ്ക് കോപ്പി ചെയ്ത് ഇവിടെ പേസ്റ്റ് ചെയ്യുക.

4. മറ്റേതു സ്റ്റിക്കറുകളും പോലെ ലിങ്ക് സ്റ്റിക്കറും നിങ്ങൾക്ക് കാണാൻ കഴിയും. ഇത് സ്റ്റോറിയുടെ ഏത് ഭാഗത്തേക്ക് വേണമെങ്കിലും നീക്കാൻ കഴിയും.

5. ലിങ്ക് സ്റ്റിക്കർ ക്ലിക്ക് ചെയ്താൽ ലിങ്കിന്റെ ഉള്ളടക്കത്തിലേക്ക് പോകാൻ കഴിയും.

6. ഷെയർ ബട്ടൺ ഉപയോഗിച്ച് ഈ സ്റ്റോറി ഉപയോക്താക്കൾക്ക് തങ്ങളുടെ അക്കൗണ്ടിൽ പങ്കുവെക്കാൻ കഴിയും

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe