ഇരിങ്ങൽ സർഗാലയ അന്തർദേശീയ കലാകരകൗശലമേള; സ്വാഗതസംഘം രൂപീകരിച്ചു

news image
Nov 28, 2023, 3:01 pm GMT+0000 payyolionline.in

പയ്യോളി: ഡിസംബർ 22 മുതൽ ജനുവരി 8 വരെ നടക്കുന്ന ഇരിങ്ങൽ സർഗാലയ അന്തർദേശീയ  കലാകരകൗശലമേളയുടെ നടത്തിപ്പിന് സ്വാഗതസംഘം രൂപീകരിച്ചു. സർഗാലയ ഓഡിറ്റോറിയത്തിൽ   നടന്ന യോഗത്തിൽ കനത്തിൽ ജമീല എംഎൽഎ അധ്യക്ഷയായി.

 

വേണുഗോപാലൻ, ബഷീർ മേലടി, പുത്തൂർ രാമകൃഷ്ണൻ, കെ ശശിധരൻ, എസ് വി റഹ്മത്തുള്ള കെ കെ കണ്ണൻ വി കെ ശ്രീധരൻ എന്നിവർ സംസാരിച്ചു. സി ഇ ഓ പി പി ഭാസ്കരൻ സ്വാഗതം പറഞ്ഞു.  ഭാരവാഹികളായി കാനത്തിൽ ജമീല എംഎൽഎ ചെയർപേഴ്സൺ, നഗരസഭ ചെയർമാൻ വി കെ അബ്ദുറഹ്മാൻ , വൈസ് ചെയർപേഴ്സൺ പി വി പത്മശ്രി , ടി ചന്തു വൈസ് ചെയർമാൻ മാർ , സിഇഒ  പി പി ഭാസ്ക്കരൻ ജനറൽ കൺവീനർ, ടൂറിസം ജോ: ഡയറക്ടർ, ഡിടിപിസി സെക്രട്ടറി, യുഎൽസിസി മാനേജിംങ്ങ് ഡയറക്ടർ എസ് ഷാജു തുടങ്ങിയവരെ ഉൾപ്പെടുത്തി 1001 അംഗ സ്വാഗത സ്വാഗത സംഘം രൂപീകരിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe