ഇരിങ്ങൽ കോട്ടക്കലിൽ എസ്.വൈ.എസ് ഹിസ്റ്ററി കോൺഫ്രൻസ് ശനിയാഴ്ച ആരംഭിക്കും- വീഡിയോ

news image
Feb 8, 2024, 2:13 pm GMT+0000 payyolionline.in

 

പയ്യോളി: “പാരസ്പര്യത്തിൻ്റെ മലയാളികം, ചെറുത്ത് നിൽപ്പിൻ്റെ പൂർവ്വികം ” എന്ന പ്രമേയത്തിൽ എസ്.വൈ.എസ് (സുന്നി യുവജന സംഘം) കോഴിക്കോട് ജില്ലാ കമ്മറ്റി 2023 ഡിസം. 25 മുതൽ 2024 ഫിബ്രു.10 വരെ  നടത്തുന്ന ഹിസ്റ്ററി കാമ്പയിൻ്റെ സമാപനമായി ഹിസ്റ്ററി കോൺഫ്രൻസ് ഫിബ്രു: 10 ശനി വൈകു.3 മണിക്ക് വടകര ഇരിങ്ങൽ കോട്ടക്കൽ – കുഞ്ഞാലി മരക്കാർ നഗറിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മലയാളിയുടെ ചരിത്രത്തിൻ്റെ 5 നൂറ്റാണ്ടപ്പുറം രൂപപ്പെട്ട സൗഹൃദത്തിൻ്റേയും ചെറുത്ത് നിൽപ്പിൻ്റേയും ചരിത്രമാണ് സാമൂതിരി രാജാക്കന്മാരും കുഞ്ഞാലിമരക്കാർ മാരും രൂപപ്പെടുത്തിയത്. അതിൽ ഏറെ പ്രസിദ്ധമാണ് സാമൂതിരിയും കുഞ്ഞാമരക്കാർ മൂന്നാമനും നാലാമനും. വടകര ഇരിങ്ങൽ കോട്ടക്കൽ കേന്ദ്രീകരിച്ച് അവർ നടത്തിയ പോർച്ചുഗീസ് വിരുദ്ധ സമരത്തിൻ്റേയും മതസൗഹൃദ -പാരസ്പര്യത്തിൻ്റേയും ചരിത്രം പുനരാവിഷ്കരിച്ച് കൊണ്ടാണ് എസ്.വൈ.എസ് ഹിസ്റ്ററി കോൺഫ്രൻസ് നടത്തുന്നത്.

 

എസ്.വൈ.എസ്. ജില്ലാ പ്രസിഡൻറ് സയ്യിദ് ടി.പി.സി.തങ്ങളുടെ അധ്യക്ഷതയിൽ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. ഡോ.കെ.കെ.എൻ.കുറുപ്പ്, അബ്ദുസ്സമദ് പൂക്കോട്ടൂർ, നാസർ ഫൈസി കൂടത്തായി, ഷുഐബുൽ ഹൈതമി, എൻ.കെ.രമേഷ് പ്രസംഗിക്കും. മത ,രാഷ്ട്രീയ, സാംസ്കാരിക നേതാക്കൾ സംബന്ധിക്കും.
നാസർ ഫൈസി കൂടത്തായി എസ് വൈ എസ് ജില്ലാ ജന.സെക്രട്ടറി, മുഹമ്മദ് പടിഞ്ഞാറത്തറ എസ് വൈ എസ് ജില്ലാ സെക്രട്ടറി, വി.കെ.അബ്ദുറഹിമാൻ ചെയർമാൻ.സ്വാഗതസംഘം, അൻസാർ കൊല്ലം എസ് വൈ എസ് കൊയിലാണ്ടി മണ്ഡലം ജന.സെക്രട്ടറി, അഷ്റഫ് കോട്ടക്കൽ ജന. കൺവീനർ.സ്വാഗത സംഘം, സി.പി.സ്വദഖത്തുല്ല വർ.ചെയർമാൻ സ്വാഗത സംഘം, പി.കെ.മുഹമ്മദ് റിയാസ് വർ.കൺവീനർ, സ്വാഗത സംഘം എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe