ഇരിങ്ങത്ത് എസ്.കെ.എസ്.എസ്.എഫ് ; സഹചാരി സെന്റർ ഉദ്ഘാടനവും മതപ്രഭാഷണവും നടത്തി

news image
Sep 13, 2022, 1:18 pm GMT+0000 payyolionline.in

മേപ്പയ്യൂർ: ഇരിങ്ങത്ത് ശാഖ എസ്.കെ.എസ്.എസ്.എഫ് നേതൃത്വത്തിൽ സഹചാരി സെന്റർ ഉദ്ഘാടനവും മതപ്രഭാഷണവും നടത്തി.കോഴിക്കോട് ജില്ലാ എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റ് മുബശ്ശിർ ജമലുല്ലയ്ലി തങ്ങൾ ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് ശാഖ പ്രസിഡന്റ് ജാഫർ നിലാവ് അധ്യക്ഷനായി.സി.എച്ച് ഇബ്രാഹിംകുട്ടി മുഖ്യ അതിഥിയായി.

പ്രമുഖ പ്രഭാഷകൻ ഖലീൽ ഹുദവി “മറ്റുള്ളവരെ മാറ്റാതെ നാം മാറുക” എന്ന വിഷയത്തെ അധികരിച്ച് സംസാരിച്ചു.ഇരിങ്ങത്ത് മഹൽ കമ്മറ്റി പ്രസിഡന്റ് മുഹമ്മദ് അലി ആയനോത്ത് സഹചാരി ഉപകരണങ്ങൾ ഏറ്റുവാങ്ങി.

ചടങ്ങിൽ അബ്ദുറഹിമാൻ ദാരിമി,ശാക്കിർ യമാനി,വി.കെ ഇസ്മായിൽ മന്നാനി,മുഹമ്മദ് തർക്കവി,എം.എം അബ്ദുള്ള,കുഞ്ഞലവി കുഴുമ്പിൽ ,നൗഷാദ് ഒതയോത്ത്,എം.വി അബ്ദുല്ല,നാസർ കോയമ്പറത്ത്,റഫീഖ് ഫൈസി,മുഹമ്മദ് യാസീൻ,ഫാസിൽ,ആദിൽ കോയമ്പറത്ത്,മുഹമ്മദ് ഫിദുൽ തുടങ്ങിയവർ സംസാരിച്ചു.മുഹമ്മദ് അഫ്നാസ് കുഴുമ്പിൽ സ്വാഗതവും,മുനീർ കുളങ്ങര നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe