ഉത്തർപ്രദേശിലെ പ്രതിദിന യാത്രക്കാർക്ക് ആശ്വാസമായി, സമീപഭാവിയിൽ പെട്രോൾ, ഡീസൽ വിലകളിലെ മൂല്യവർധിത നികുതി (വാറ്റ്) വർദ്ധിപ്പിക്കേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇതുസംബന്ധിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപനം നടത്തിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ ഈ രണ്ട് ഇന്ധനങ്ങള്‍ക്കും ഏറ്റവും കുറഞ്ഞ മൂല്യവർദ്ധിത നികുതി ഈടാക്കുന്ന രാജ്യത്തെ ഏക സംസ്ഥാനമായി ഉത്തര്‍പ്രദേശ് മാറി എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്നത്തെ കണക്കനുസരിച്ച് ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലഖ്നൗവിൽ പെട്രോൾ വില ലിറ്ററിന് 96.36 രൂപയും ഡീസലിന് 89.56 രൂപയുമാണ്. സംസ്ഥാനത്തിന്റെ ബിസിനസ് ഹബ്ബായ നോയിഡയിൽ പെട്രോളിന് ലിറ്ററിന് 96.69 രൂപയും ഡീസലിന് 89.86 രൂപയുമാണ്.
സംസ്ഥാനത്തെ റവന്യൂ വരുമാനത്തിന്റെ സ്ഥിതി മുഖ്യമന്ത്രി അവലോകനം ചെയ്തതിന് ശേഷമാണ് പുതിയ തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍. പൊതുതാൽപ്പര്യം കണക്കിലെടുത്ത് തങ്ങൾ സംസ്ഥാനത്ത് വാറ്റ് നിരക്ക് വർധിപ്പിക്കുകയോ പുതിയ നികുതി ചുമത്തുകയോ ചെയ്തിട്ടില്ലെന്ന് ആദിത്യനാഥ് പറഞ്ഞു.