ഇന്ത്യൻ സ്‌കൂൾ ബോർഡ് തെരഞ്ഞെടുപ്പ് ജനുവരി 21ന്; ആറ് മലയാളികൾ ഉൾപ്പെടെ 14 സ്ഥാനാർഥികൾ

news image
Jan 11, 2023, 8:26 am GMT+0000 payyolionline.in

മസ്‍കത്ത്: ഒമാന്‍ ഇന്ത്യൻ സ്കൂൾ ഭരണ സമതിയിലേക്കുള്ള തെരഞ്ഞെടുപ്പ് ജനുവരി 21ന് നടക്കും. അഞ്ച് അംഗങ്ങൾക്കായുള്ള തെരഞ്ഞെടുപ്പിൽ 6 മലയാളികൾ ഉൾപ്പെടെ 14 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. രാവിലെ എട്ടു മണി മുതൽ വൈകുന്നേരം അഞ്ചു മണി വരെ ആയിരിക്കും വോട്ടെടുപ്പ് നടക്കുക. അന്ന് രാത്രി തന്നെ വിജയികളെ പ്രഖ്യാപിക്കും.

സജി ഉതുപ്പാൻ, ഷമീർ പി.ടി.കെ, നിതീഷ് കുമാർ പി.പി, കൃഷ്‌ണേന്ദു, സിജു തോമസ്, അജയ് രാജ് എം.കെ, ദാമോദർ ആർ കാട്ടി, ജിതേന്ദ്ര പാണ്ഡെ, മഹിപാൽ റെഡ്ഢി, പ്രഭാകരൻ കൃഷ്ണമൂർത്തി, പ്രവീൺ കുമാർ, ഡോ. ശിവകുമാർ മാണിക്കം, സയിദ് അഹമദ് സൽമാൻ, വൃന്ദ സിംഗാൽ എന്നിവരാണ് മത്സര രംഗത്തുള്ളത്.7,260 വിദ്യാർഥികൾ പഠിക്കുന്ന മസ്‌കത്ത് ഇന്ത്യൻ സ്‌കൂളിലെ 4,900ൽ പരം രക്ഷിതാക്കൾക്കാണ് ഈ വർഷം വോട്ടവകാശമുള്ളത്.മസ്‌കത്ത് ഇന്ത്യൻ സ്‌കൂളിലെ രക്ഷകർത്താക്കൾക്ക് മാത്രമാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവാദമുള്ളതും വോട്ടവകാശമുള്ളതും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe