ഇനി എത്രേപർ മരിക്കണം റോഡുകൾ നന്നാകാൻ ?എന്തിനാണ് പൊതുമരാമത്ത് വകുപ്പിന് എഞ്ചിനീയർമാർ: വിമര്‍ശനവുമായി ഹൈക്കോടതി

news image
Sep 16, 2022, 10:40 am GMT+0000 payyolionline.in

കൊച്ചി:ആലുവ പെരുമ്പാവൂര്‍ റോഡിന്‍റെ തകര്‍ച്ചയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി.റോഡിലെ കുഴിയിൽ വീണ് ഒരാൾ മരിച്ചു എന്നത് ഞെട്ടിക്കുന്ന സംഭവമാണ്. ഇത്തരം അപകടം ഉണ്ടാകുമെന്ന് താൻ ഭയപ്പെട്ടിരുന്നതായും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.ആലുവ പെരുമ്പാവൂർ റോഡ് തകർച്ചയിൽ ജില്ലാ കളക്ടറുടെ റിപ്പോർട്ട് എവിടെ എന്ന് കോടതി ചോദിച്ചു. രണ്ട് മാസത്തിനുള്ളിൽ എത്ര പേര് മരിച്ചു?.ദേശീയ പാതയിലെ അപകടത്തിൽ നടപടി ഒറ്റ ദിവസം കൊണ്ട് സ്വീകരിച്ചിരുന്നുവെന്നും കോടതി പറഞ്ഞു.

.ആലുവ പെരുമ്പാവൂർ റോഡിന്‍റെ  ചുമതല ഏത് എഞ്ചിനിയർക്ക് ആയിരുന്നു എന്ന് കോടതി ചോദിച്ചു.എന്തിനാണ് പൊതുമരാമത്ത് വകുപ്പിന് എഞ്ചിനീയർമാർ?കുഴി കണ്ടാൽ അടയ്ക്കാൻ എന്താണ് ഇത്ര ബുദ്ധിമുട്ട്.എൻജിനീയർമാർ എന്താണ് പിന്നെ ചെയ്യുന്നത്.ഇത്തരം കുഴികൾ എങ്ങനെയാണ് അവർക്ക് കണ്ടില്ലെന്ന് നടിക്കാൻ കഴിയുന്നത്.തൃശ്ശൂർ കുന്നംകുളം റോഡ്  കേച്ചേരി കഴിഞ്ഞാൽ ഭയാനക അവസ്ഥയിലാണ്.

അറ്റക്കുറ്റപ്പണി കഴിഞ്ഞ് ദിവസങ്ങൾക്കകം തകർന്ന ആലുവ പെരുമ്പാവൂര്‍ റോഡിലെ കുഴിയിൽ വീണ് അബോധാവസ്ഥയിലായിരുന്ന സ്കൂട്ടര്‍ യാത്രക്കാരൻ മരിച്ചതിനെ ഹൈക്കോടതിയിൽ സർക്കാർ  ന്യായീകരിച്ചു. കുഴിയിൽ വീണത് കൊണ്ട് മാത്രമല്ല മരണമെന്ന് മകൻ പറഞ്ഞെന്ന് സർക്കാർ അഭിഭാഷകന്‍ പറഞ്ഞു. ഷുഗർ ലെവൽ കുറവായിരുന്നു എന്ന് മകന്‍റെ മൊഴി ഉണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു..ഇനി എത്രേപർ മരിക്കണം റോഡുകൾ നന്നാകാൻ എന്ന് കോടതിചോദിച്ചു മരിച്ച ആളെ ഇനിയും അപമാനിക്കാൻ ഇല്ല എന്ന് കോടതി വ്യക്തമാക്കി.

.ആലുവ റോഡിന്‍റെ  ചുമതലയുള്ള എൻജിനീയർ നേരിട്ട് ഹാജർ ആവാൻ കോടതി നിർദ്ദേശം നല്‍കി..19ന് വിശദീകരണം ലഭിച്ചില്ലെങ്കിൽ കലക്ടറെ വിളിച്ചു വരുത്തും.കലക്ടർ കണ്ണും കാതും തുറന്നു നിൽക്കണം , റോഡ് ഹർജി ഈ മാസം 19ലേക്ക് മാറ്റി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe