ഇടുക്കിയിൽ കഞ്ചാവുമായി രണ്ട് പേർ പിടിയില്‍; ചോദ്യം ചെയ്തപ്പോൾ ലഭിച്ചത് നിർണായക വിവരങ്ങൾ, വീട്ടിലും എക്സൈസ് റെയ്ഡ്

news image
May 24, 2024, 6:41 am GMT+0000 payyolionline.in

ഇടുക്കി: ഇടുക്കിയിൽ 14.33 കിലോഗ്രാം കഞ്ചാവ് എക്സൈസ് പിടികൂടി. ചേലച്ചുവട് ബസ് സ്റ്റാൻഡിന് സമീപം വച്ച് പുഷ്പഗിരി സ്വദേശിയായ മൂപ്പൻ സാബു എന്നറിയപ്പെടുന്ന സാബു, ചെറുതോണി ഗാന്ധിനഗർ സ്വദേശി അനീഷ് എന്നിവരാണ് 5.929 കിലോഗ്രാം കഞ്ചാവുമായി ആദ്യം അറസ്റ്റ് ചെയ്യപ്പെട്ടത്.

തുടർന്ന് അനീഷിനെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരപ്രകാരം വീട് റെയ്ഡ് ചെയ്തു 8.404 കിലോഗ്രാം കഞ്ചാവ് കൂടി കണ്ടെടുക്കുകയായിരുന്നു. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ആർ ജയചന്ദ്രന്റെ നിർദ്ദേശാനുസരണം ഡി സി സ്ക്വാഡും, സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡും ഇടുക്കി നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡും ഓപ്പറേഷനിൽ പങ്കെടുത്തു.

ഇടുക്കി സ്പെഷ്യൽ സ്ക്വാഡിലെ എക്‌സൈസ്  ഇൻസ്‌പെക്ടർ അബ്ദുൽ വഹാബിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് സ്ക്വാഡ് അംഗങ്ങളായ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ രാജ്കുമാർ ബി, പ്രിവൻ്റീവ് ഓഫിസർമാരായ അനീഷ് റ്റി എ, അരുൺ കുമാർ എം എം,  ഇടുക്കി ഡി സി സ്ക്വാഡ് അംഗങ്ങളായ PO(G) സിജു മോൻ കെ എൻ, സിഇഒമാരായ ലിജോ ജോസഫ്, ആൽബിൻ ജോസ്, ഷോബിൻ മാത്യു, സ്‌പെഷ്യൽ സ്‌ക്വാഡ് അസിസ്റ്റന്‍റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ് ) ഷാജി ജെയിംസ്, സിവിൽ എക്‌സൈസ് ഓഫീസർ ജസ്റ്റിൻ പി ജോസഫ്, വനിതാ സിവിൽ എക്സൈസ് ഓഫീസറായ സുരഭി കെ എം, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ശശി പി കെ  എന്നിവർ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe