ആശ്രിത നിയമനം പിൻവലിക്കാനുള്ള തീരുമാനം പുനപരിശോധിക്കണം: കെജിഒയു കൊയിലാണ്ടി

news image
Nov 23, 2021, 6:55 pm IST
കൊയിലാണ്ടി: ആശ്രിത നിയമനം പിൻവലിക്കാനുള്ള സംസ്ഥാന സർക്കാറിൻ്റെ തീരുമാനം പുനപരിശോധിക്കണമെന്ന് കെ ജി ഒ യു സംസ്ഥാന  വൈസ് പ്രസിഡണ്ട് ബീന പൂവത്തിൽ. കെ ജി ഒ യു കൊയിലാണ്ടി താലൂക്ക് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

കെ ജി ഒ യു കൊയിലാണ്ടി താലൂക്ക് സമ്മേളനം സംസ്ഥാന വൈസ് പ്രസിഡണ്ട് ബീന പൂവത്തിൽ ഉദ്ഘാടനം ചെയ്യുന്നു.

സിവിൽ സർവ്വീസിന്റെ ആകർഷണീയതയും ജീവനക്കാരുടെ പ്രതീക്ഷയുമാണ് ആശ്രിത നിയമനം എന്നും അവർ കൂട്ടിച്ചേർത്തു. സർവീസിൽ നിന്നും വിരമിച്ച വി രാജീവ് , പി പി ജയപ്രകാശ് എന്നിവർക്ക് യാത്രയയപ്പ് നൽകി.  താലൂക്ക് പ്രസിഡണ്ട്  വി എസ് മുഹമ്മദ് ഫാസിൽ അധ്യക്ഷത വഹിച്ചു. ഇ എം സുരേഷ് ബാബു, എം വി അനിൽകുമാർ, എൻ. ബാലകൃഷ്ണൻ, വി സി സുബ്രഹ്മണ്യൻ, എ ജി ബാബു, കെ കെ ബഷീർ, ഡോ. പി കെ സന്തോഷ്, പി സി ബിജു, കെ ജെ സെലിമോൻ എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe