കോഴിക്കോട് : ആവിക്കൽ മാലിന്യ പ്ലാന്റിന്റെ പേരിൽ കോഴിക്കോട് തോപ്പയിലിൽ സംഘടിപ്പിച്ച ജനസഭയിൽ കരുതിക്കൂട്ടി പ്രശ്നങ്ങളുണ്ടാക്കാൻ ആളുകളെത്തിയെന്ന് എം എൽ എ തോട്ടത്തിൽ രവീന്ദ്രൻ . സ്ത്രീകൾ ഉൾപ്പടെ ബഹളം വെച്ചു. തന്റെ കാറിന് നേരെ കല്ലേറുണ്ടായെന്നും എം എൽ എ തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞു.
കോർപറേഷന്റെ 75 വാർഡുകളിലെയും വികസന വിഷയങ്ങൾ ചർച്ച ചെയ്യാനാണ് ജനസഭകൾ വിളിച്ചത്. ആവിക്കൽ മാലിന്യ പ്ലാന്റ് സംബന്ധിച്ച് ജനങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും മറുപടി പറയാൻ തയാറാണ്. സാധാരണക്കാരായ ആളുകളെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. എസ് ഡി പി ഐ ഉൾപ്പടെ സമരത്തിൽ ഇടപെട്ട് പ്രശ്നങ്ങളുണ്ടാക്കുന്നുവെന്നും എം എൽ എ തോട്ടത്തിൽ രവീന്ദ്രൻ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ജനസഭയിൽ സംഘർഷമുണ്ടായിരുന്നു. ആവിക്കല്‍ തോടുമായി ബന്ധപ്പെട്ട ആശങ്കകളെ കുറിച്ച് പരിസരവാസികള്‍ ചോദ്യം ഉന്നയിച്ചതോടെയാണ് സംഘര്‍ഷവും പൊലീസ് ലാത്തിച്ചാര്‍ജ്ജും ഉണ്ടായത്