പയ്യോളി: നാളുകളായി തകര്‍ന്നു കിടക്കുന്ന പയ്യോളി നഗരസഭാ പരിധിയിലെ ആവിക്കല്‍ – കൊളാവിപ്പാലം റോഡ് നവീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മുഖേനെ 1 കോടി രൂപ അനുവദിച്ച് സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന് പ്രവൃത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചതാണ്. എന്നാല്‍ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പയ്യോളി കുടിവെള്ള പദ്ധതിയുടെ ഭാഗമായി ജല വിതരണ ശൃംഖല സ്ഥാപിക്കാന്‍ റോഡില്‍ കുഴികളെടുത്തത് റോഡ് കൂടുതല്‍ നാശോന്മുഖമാവുന്ന സ്ഥിതി വന്നു. അതിനാല്‍ അനുവദിച്ച തുകയില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ വന്നതിനെ തുടര്‍ന്നാണ് എ.എല്‍.എയുടെ ആസ്തി വികസന നിധിയില്‍ നിന്നും 1 കോടി രൂപ കൂടെ അനുവദിച്ചത്. ഇതോടെ 2 കോടി രൂപ ചിലവില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ സാധിക്കും.
ആവിക്കല്‍ – കൊളാവിപ്പാലം റോഡ് നവീകരണ പ്രവര്‍ത്തി പൂര്‍ത്തീകരിക്കാന്‍ 1 കോടി രൂപ കൂടെ അനുവദിച്ചതായി എംഎല്‍എ- വീഡിയോ
Sep 13, 2024, 11:56 am GMT+0000
payyolionline.in
പയ്യോളി ഹയര്‍സെക്കണ്ടറി സ്കൂളിന് പുതിയ കെട്ടിടം : 3 കോടി രൂപയുടെ ഭരണാനുമതിയാ ..
കോഴിക്കോട് ഗർഭസ്ഥശിശുവും അമ്മയും മരിച്ചു; ഉള്ള്യേരി മെഡിക്കൽ കോളേജിനെതിരെ പര ..