ആദിവാസി മേഖലകളിലടക്കം സ്വകാര്യ പണമിടപാടുകാരെ ഒഴിവാക്കും: മന്ത്രി കെ രാധാകൃഷ്‌ണന്‍

news image
Sep 16, 2022, 5:05 am GMT+0000 payyolionline.in

തിരുവനന്തപുരം:  ആദിവാസി മേഖലകളിലടക്കം സ്വകാര്യ പണമിടപാടുകാരെ ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പട്ടികജാതി – പട്ടികവര്‍ഗ വിഭാഗ വികസന മന്ത്രി കെ രാധാകൃഷ്ണന്‍. പട്ടിക വര്‍ഗ സംസ്ഥാന തല ഉപദേശക സമിതിയുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 


എസ് സി -എസ് ടി വികസന കോര്‍പറേഷന്‍ ഈ മേഖലകളില്‍ ഇടപെട്ട്  സ്വയം സഹായ സംഘങ്ങള്‍ക്ക് ജാമ്യരഹിതവും മറ്റുള്ളവര്‍ക്ക് കുറഞ്ഞ നിരക്കിലുമുള്ള വായ്പകള്‍ നല്‍കാനും മന്ത്രി നിര്‍ദേശിച്ചു. ഇത് സംബന്ധിച്ച പദ്ധതി കോര്‍പറേഷന്‍ അടിയന്തിരമായി സമര്‍പ്പിക്കണം.

ആദിവാസി ജനതയുടെ ഭൂമി പ്രശ്‌നങ്ങള്‍ ഓരോ ജില്ല അടിസ്ഥാനത്തില്‍ പരിഹരിക്കണം. ഇതിനായി റവന്യു – വനം വകുപ്പുകളുമായി ചേര്‍ന്നുള്ള യോഗം ഉടനെ വിളിക്കാനും യോഗം തീരുമാനിച്ചു. പട്ടിക വര്‍ഗ ജനതയെ പൊതു സമൂഹത്തോടൊപ്പം ചേര്‍ത്ത് നയിക്കാന്‍ ഉപദേശക സമിതി  പ്രത്യേക ഇടപെടല്‍ വേണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ ജയതിലക്, സ്‌പെഷ്യല്‍ സെക്രട്ടറി എന്‍ പ്രശാന്ത്, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ ബാബു, എസ് ടി ഡയറക്ടര്‍ അനുപമ ടി വി തുടങ്ങിയവര്‍ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe