ആഗോള അയൊഡിൻ അപര്യാപ്തതാദിനം

news image
Oct 21, 2013, 12:43 am IST payyolionline.in

സൂക്ഷ്മ പോഷണമായ    അയഡിന്റെ        അപര്യാപ്തത മൂലം മനുഷ്യര്‍ക്കുണ്ടാകുന്ന ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ , ലോകമെമ്പാടും എല്ലാ വര്‍ഷവും ഒക്ടോബര്‍ 21           , ആഗോള അയഡിന്‍ അപര്യപ്തതാ രോഗനിവാരണ ദിനമായി ആചരിക്കുന്നു. ശരീരത്തിന്റെ വളര്‍ച്ച മുരടിക്കുക, ബുദ്ധി വികാസക്കുറവ് , ക്രെട്ടിനിസം , ഗര്‍ഭം അലസല്‍, ചാപിള്ള പിറക്കല്‍, ഗോയിറ്റര്‍  ബധിരത തുടങ്ങിയവയക്ക്‌ കാരണം അയഡിന്റെ അപര്യാപ്തത ആണ്. പ്രതിദിനം ഒരാള്‍ക്ക്‌ 100 മുതല്‍ 150 മൈക്രോഗ്രാം അയഡിന്‍ ആവശ്യമുണ്ട്. അയഡിന്‍ കലര്‍ത്തിയ കറിയുപ്പ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാണ് ഈ ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നത്. . 2006 മെയ്‌ 17 മുതല്‍, അയഡിന്‍ ചേര്‍ക്കാത്ത ഉപ്പിന്റെ വില്പന ഇന്ത്യ ഒട്ടാകെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe