അസാധാരണ നടപടി; രണ്ടു മിനിറ്റിൽ നയപ്രഖ്യാപന പ്രസംഗം അവസാനിപ്പിച്ച് ഗവർണർ

news image
Jan 25, 2024, 4:17 am GMT+0000 payyolionline.in

തിരുവനന്തപുരം∙ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് നിയമസഭയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗം നടത്തി. അവസാന ഖണ്ഡിക മാത്രം വായിച്ച് ഗവർണർ രണ്ടു മിനിറ്റിൽ പ്രസംഗം അവസാനിപ്പിച്ചു മടങ്ങി. അഭിസംബോധനയ്ക്കു പിന്നാലെ അവസാന ഖണ്ഡിക മാത്രമാണ് വായിക്കുന്നത് എന്നു പറഞ്ഞാണ് ഗവർണർ പ്രസംഗം തുടങ്ങിയത്. ഗവർണറുടെ അസാധാരണ നടപടിയിൽ സ്പീക്കർ അമ്പരപ്പ് പ്രകടിപ്പിച്ചു. അതേസമയം, നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.

രാജ്ഭവനിൽനിന്ന് നിയമസഭയിലെത്തിയ ഗവർണറെ മുഖ്യമന്ത്രിയും സ്പീക്കറും ചേർന്നാണ് സ്വീകരിച്ചത്. നിയമസഭയിൽ ഗവർണർ തന്റെ ഏഴാമത്തെ നയപ്രഖ്യാപന പ്രസംഗമാണ് ഇന്നു വായിച്ചത്.

ഗവർണറുടെ പ്രസംഗത്തിൽ നിന്ന്: 

‘‘നവകേരള സദസ് സർക്കാരിലുള്ള അചഞ്ചലമായ വിശ്വാസത്തെ ഊട്ടിഉറപ്പിച്ചു. ഓരോ വേദിയിലുമുള്ള അസാധാരണമായ ജനപങ്കാളിത്തം കേരള ജനത സർക്കാരിൽ അർപ്പിച്ച വിശ്വാസത്തെ അവർത്തിച്ച് ഉറപ്പിക്കുന്നതായി. കുടുംബശ്രീ 25 വർഷം പൂർത്തീകരിച്ചതിൽ അഭിമാനമെന്നും 2024 മാർച്ചിൽ സംസ്ഥാനത്തെ മാലിന്യമുക്തമാക്കുകയാണ് സർക്കാർ ലക്ഷ്യം.

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ താഴെ താമസിക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ സുരക്ഷിതത്വത്തിന് രൂപകൽപ്പനയുടെയും നിർമാണത്തിന്റെയും സമീപകാല മാനദണ്ഡങ്ങൾ പാലിച്ച് നിലവിലെ അണക്കെട്ടിന്റെ അടിവാരത്ത് പുതിയ അണക്കെട്ട് നിർമിക്കുക മാത്രമാണ് പരിഹാരം എന്നാണ് സർക്കാർ കാഴ്ചപ്പാട്. തമിഴ്നാടുമായി രമ്യമായ പരിഹാരത്തിന് നടപടി സ്വീകരിക്കും. വിഴിഞ്ഞം തുറമുഖം 2024 അവസാനത്തോടെ കമ്മിഷൻ ചെയ്യും. ധനകാര്യ കമ്മിഷനുകളുടെ വിഹിതത്തിൽ സ്ഥായിയായ കുറവ് വരുന്നു’’.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe