തിരുവനന്തപുരം : ഹിന്ദുജ ഗ്രൂപ്പിലെ പതാകവാഹക കമ്പനിയായ അശോക് ലെയ്ലാന്റ് മള്‍ട്ടിപര്‍പ്പസ് MPV വാഹനമായ STILE പുറത്തിറക്കി. തികച്ചും സമകാലീനവും അവാര്‍ഡ് നേടിയെടുത്തിട്ടുള്ളതുമായ പ്ലാറ്റ്ഫോമിലാണ് ആകര്‍ഷകമായ സ്റ്റൈല്‍ നിര്‍മ്മിച്ചിരിക്കുന്നത്. അശോക് ലെയ്ലാന്റ് -നിസ്സാന്‍ മോട്ടോര്‍ കമ്പനി കൂട്ടുകെട്ടിലൂടെ പുറത്തുവന്ന ലൈറ്റ് കൊമേഴ്സ്യല്‍ വാഹനമായ ദോസ്ത് നേടിയെടുത്ത വന്‍വിജയം ഇപ്പോള്‍ പുറത്ത് വരുന്ന സ്റ്റൈലും പിന്തുടരും.
ചെന്നൈയില്‍ നിസ്സാന്റെ ഒറഗഡത്തുള്ള പ്ലാന്റില്‍ നിന്നാണ് അശോക് ലെയ്ലാന്റ് സ്റ്റൈല്‍ പുറത്ത് വരുന്നത്. ഇന്ധനവിലകള്‍ക്ക് വന്പ്രാധാന്യമുള്ള ഇന്നത്തെ സാമ്പത്തികവ്യവസ്ഥയില്‍ സ്റ്റൈല്‍ MPV ഇന്ത്യന്‍ ഉപഭോക്താവിന് നല്‍കുന്നത് 20.07 Kmpl. (ARAI ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് പ്രകാരം) ബെസ്റ്റ് ഇന്‍ ക്ലാസ്സ് ഫ്യുവല്‍ എഫിഷ്യന്സിയ്ക്കൊപ്പം ലോകോത്തര പ്രകടനവും സുരക്ഷിതത്വവുമാണ്.
കാര്യക്ഷമവും ആയാസരഹിതവുമായ ഡ്രൈവിംഗ് സുഖം, കുറഞ്ഞ NVH (ശബ്ദം, പ്രകമ്പനം, കാര്‍ക്കശ്യം) എന്നിവയ്ക്ക് ലോകം മുഴുവന്‍ പേരുകേട്ട ഉയര്‍ന്ന നിലവാരമുള്ള കോമണ്‍ റെയില്‍ ഡീസല്‍ എഞ്ചിനാണ് സ്റ്റൈലിന് ഊര്‍ജ്ജം പകരുന്നത്. നഗരം ഗ്രാമം എന്നിവിടങ്ങളിലെ ഗതാഗതം, ഹോട്ടല്‍, ടാക്സി സര്‍വ്വീസ്, ആംബുലന്‍സ്, പാനല്‍ വാന്‍സ്, കൊറിയര്‍ സര്‍വ്വീസ്, ഇന്റര്‍സിറ്റി, ഇന്‍ട്രാസിറ്റി തുടങ്ങിയ വൈവിദ്ധ്യമാര്‍ന്ന സര്‍വ്വീസുകളെ 7-8 സീറ്റര്‍ കപ്പാസിറ്റിയുള്ള സ്റ്റൈല്‍ കാര്യക്ഷമമാക്കുന്നു.
ആധുനികവും ലോകോത്തരവുമായ ഡിസൈന്‍ ശൈലികളിലെ രൂപകല്പന, കുറഞ്ഞ ബോഡി വെയ്റ്റിന് മോണോകോക്ക് രീതിയിലെ നിര്‍മ്മാണം, യാത്രക്കാര്‍ക്ക് കാറിന് സമാനമായ സുഖം, സമുന്നതമായ ഡ്രൈവിംഗ് സുഖം, ഉയര്‍ന്ന സുരക്ഷാക്രമീകരണങ്ങള്‍, ഏറ്റവും നൂതനവും ആകര്‍ഷണീയവുമായ ഇന്റീരിയര്‍ എന്നി സ്റ്റൈല്‍ പ്രദാനം ചെയ്യുന്നുണ്ട്.
ആയാസരഹിതമായി വാഹനത്തിന്റെ ഉള്ളിലേക്ക് എളുപ്പുത്തില്‍ കയറുവാനും എളുപ്പത്തില്‍ ഇറങ്ങുവാനും സഹായിക്കുന്ന രീതിയില്‍ ഉയരം കുറച്ച് ക്രമീകരിച്ചിരിക്കുന്ന ഫ്ളോര്‍, ഇടുങ്ങിയ പാര്‍ക്കിംഗ് സ്പേസുകളിലെ പാര്‍ക്കിംഗ് കാര്യക്ഷമതയ്ക്ക് സ്ലൈഡിംഗ് ഡോറുകള്‍ എന്നിവയും സ്റ്റൈലിന്റെ പ്രത്യേകതയാണ്. യാത്രക്കാര്‍ക്കും ലഗ്ഗേജിനും പരമാവധി അകവിസ്ഥാരം ഉറപ്പാക്കിക്കൊണ്ട് വൈവിദ്ധ്യമാര്‍ന്ന സീറ്റിംഗ് ഓപ്ഷനുകളില്‍ 2-3 വരികളിലായി 7-8 സീറ്റുകള്‍ ലഭ്യമാവുന്ന സ്റ്റൈല്‍ ഡീസ് ഓപ്ഷനിലാണ് പുറത്ത് വരുന്നത്.
വാഹനത്തിന്റെ പിന്നില്‍പ്പോലും കാര്യക്ഷമമായ എയര്‍ കണ്ടീഷനിംഗ് ഉറപ്പ് വരുത്തുവാന്‍ റിയര്‍ വിന്‍ഡ് എസി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. രണ്ട് വര്‍ഷം അല്ലെങ്കില്‍ 50,000 km വാറന്റിയുള്ള സ്റ്റൈല്‍ 7.49 ലക്ഷം രൂപയ്ക്ക് (കൊച്ചി എക്സ് ഷോറൂം വില) ലഭ്യമാകുന്നു. ലെയ്ലാന്റിന്റെ രാജ്യമെമ്പാടുമായുള്ള 130 LCV ഔട്ട്ലെറ്റുകളില് സ്റ്റൈല്‍ ലഭ്യമാവും.
അശോക് ലെയ്ലാന്റ് – നിസ്സാന്‍ ജോയിന്റ് വെഞ്ച്വറിലൂടെ രണ്ടാമത്തെ ഉല്പന്നമായി സ്റ്റൈല്‍ പുറത്തിറക്കുന്നത് വഴി വിശ്വസനീയവും കാര്യക്ഷമവുമായുള്ള പ്ലാറ്റ് ഫോമില്‍ ജാപ്പനീസ് സാങ്കേതിക വൈദഗ്ദ്യം ഇന്ത്യന്‍ വിലകളില്‍ സമ്മാനിക്കുക, ഇന്ത്യന്‍ MPV കളില്‍ ചലനാത്മകത സൃഷ്ടിക്കുക എന്നതാണ് സ്റ്റൈല്‍ പുറത്തിറക്കുന്നതിന്റെ പിന്നിലെ വ്യക്തമായ ലക്ഷ്യം.
സമകാലീനമായ MPV, വിശാലമായ സ്ഥലസൗകര്യം, ലോകോത്തരമായ രൂപകല്പന, വിട്ടുവീഴ്ച്ചയില്ലാത്ത സുരക്ഷാക്രമീകരണങ്ങള്‍, എല്ലാറ്റിലുമുപരി വിഭാഗത്തിലെ ഏറ്റവുമുയര്‍ന്ന ഇന്ധനക്ഷമത എന്നിവയിലൂടെ വൈവിദ്ധ്യമാര്‍ന്ന ഗതാഗത ആവശ്യങ്ങളും ഉപഭോക്തൃസങ്കല്പങ്ങളും സാക്ഷാത്ക്കരിക്കുന്നത് വഴി വാഹനനിര്‍മ്മാണരംഗത്ത് അശോക് ലെയ്ലാന്റ് സ്റ്റൈല്‍ എംപിവി ഒരു സമുന്നത മാതൃക സൃഷ്ടിക്കും എന്നാണ് ലോഞ്ചിംഗ് വേളയില്‍ അശോക് ലെയ്ലാന്റ് സ്പെഷ്യല്‍ ഡയറക്ടര്‍ ശ്രീ. കെ. ആദിനാഥന് വാഹനത്തെക്കുറിച്ച് അഭിപ്രായപ്പെട്ടത്.