അവാര്‍ഡ് ജേതാവ് സി.എം.മനോജ്‌ കുമാറിന് സര്‍ഗാലയയുടെ അനുമോദനം

news image
Oct 16, 2013, 10:46 pm IST payyolionline.in

പയ്യോളി: സാമൂഹിക പ്രതിബദ്ധതയാണ് പത്രപ്രവര്‍ത്തകന്റെ ഏറ്റവും വലിയ സമ്പത്തെന്ന് കേരള പ്രസ് അക്കാദമി ചെയര്‍മാന്‍ എന്‍.പി. രാജേന്ദ്രന്‍ പറഞ്ഞു. കൊടുവള്ളി പ്രസ് ക്ലബിന്റെ അവാര്‍ഡ് ലഭിച്ച മാതൃഭൂമി പയ്യോളി ലേഖകന്‍ സി.എം. മനോജ്കുമാറിന് ഇരിങ്ങല്‍ സര്‍ഗാലയ കേരള കലാ-കരകൗശല ഗ്രാമം നല്‍കിയ അനുമോദനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനോജിന് ഉപഹാരവും സമ്മാനിച്ചു. പയ്യോളി പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. സിന്ധു അധ്യക്ഷത വഹിച്ചു. യു.എല്‍.സി.സി.എസ്. പ്രസിഡന്റ് രമേശന്‍ പാലേരി, സബീഷ് കുന്നങ്ങോത്ത്, സര്‍ഗാലയ സി.ഇ.ഒ. പി.പി. ഭാസ്‌കരന്‍, ജനറല്‍ മാനേജര്‍ ടി.കെ. രാജേഷ്, സി.സി. ചന്ദ്രന്‍, സി.പി. ശ്രീലത, സി.എം. മനോജ്കുമാര്‍, ലയ്‌സണ്‍ ഓഫീസര്‍ എം.ടി. സുരേഷ്ബാബു എന്നിവര്‍ സംസാരിച്ചു. സര്‍ഗാലയ കലാകാരന്മാരുടെ കലാപരിപാടികളും നടന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe