അഴിയൂർ ലഹരിക്കേസ്; വിദ്യാർഥിനിയെ നേരിട്ട് കേൾക്കാൻ ഹൈകോടതി

news image
Feb 6, 2024, 5:20 am GMT+0000 payyolionline.in

വ​ട​ക​ര: അ​ഴി​യൂ​രി​ൽ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ല​ഹ​രി​മാ​ഫി​യ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ൽ വി​ദ്യാ​ർ​ഥി​നി 16ന് ​ഹൈ​കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ൻ ഉ​ത്ത​ര​വ്. ഇ​തു​സം​ബ​ന്ധി​ച്ച് ജ​സ്റ്റി​സ് ബെ​ച്ചു കു​ര്യ​ൻ ജോ​സ​ഫ് വി​ദ്യാ​ർ​ഥി​നി​യി​ൽ​നി​ന്ന് നേ​രി​ട്ട് വി​വ​ര​ങ്ങ​ൾ കേ​ൾ​ക്കും.

സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി വി​ദ്യാ​ർ​ഥി​നി​യു​ടെ മാ​താ​വ് ന​ൽ​കി​യ ഹ​ര​ജി​യി​ൽ ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു ഹൈ​കോ​ട​തി. കേ​സി​ൽ പ​ല​ത​വ​ണ​യാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ മ​റു​പ​ടി ന​ൽ​കാ​തെ വീ​ണ്ടും സ​മ​യം ആ​വ​ശ്യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സം​ഭ​വ​ത്തി​ന്റെ ഗൗ​ര​വം ബോ​ധ്യ​പ്പെ​ട്ട ഹൈ​കോ​ട​തി ഉ​ത്ത​ര​വ്.

ല​ഹ​രി മാ​ഫി​യ​ക്ക് ഇ​ര​യാ​യെ​ന്ന പ​രാ​തി​യി​ൽ വി​ദ്യാ​ർ​ഥി​നി​യോ​ട് നേ​രി​ട്ടു ചേം​ബ​റി​ൽ ഹാ​ജ​രാ​വാ​ൻ ജ​സ്റ്റി​സ് ബെ​ച്ചു കു​ര്യ​ൻ ജോ​സ​ഫാ​ണ് ഉ​ത്ത​ര​വി​ട്ട​ത്. കൃ​ത്യ​മാ​യ സാ​ഹ​ച​ര്യ തെ​ളി​വു​ക​ൾ ഉ​ണ്ടാ​യി​ട്ടും, ല​ഹ​രി മാ​ഫി​യ​യു​ടെ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടും കേ​സ് അ​ന്വേ​ഷ​ണം ശ​രി​യാ​യ രീ​തി​യി​ൽ ന​ട​ന്നി​രു​ന്നി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ൾ പ​രാ​തി​പ്പെ​ട്ടി​രു​ന്നു. ചോ​മ്പാ​ല പൊ​ലീ​സാ​ണ് സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത​ത്. വ​ട​ക​ര ഡി​വൈ.​എ​സ്.​പി​യാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്. സം​ഭ​വ​ത്തി​ൽ വി​ദ്യാ​ർ​ഥി​നി ന​ൽ​കി​യ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ചോ​മ്പാ​ല പൊ​ലീ​സ് യു​വാ​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് വി​ട്ട​യ​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ ആ​ഴ്ച അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ച്ച​താ​യി ചൂ​ണ്ടി​ക്കാ​ട്ടി പൊ​ലീ​സ് മാ​താ​വി​ന് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. വി​ദ്യാ​ർ​ഥി​നി​യു​ടെ മാ​താ​വ് അ​ഡ്വ. രാ​ജ​സിം​ഹ​ൻ മു​ഖേ​ന ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ് ഹൈ​കോ​ട​തി​ൽ ഹ​ര​ജി ഫ​യ​ൽ ചെ​യ്ത​ത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe