അഴിയൂർ പഞ്ചായത്ത് കർഷക ദിനാചരണം സംഘാടക സമിതി രൂപീകരിച്ചു

news image
Aug 5, 2022, 10:16 pm IST payyolionline.in
അഴിയൂർ  ; അഴിയൂർ പഞ്ചായത്ത് കർഷക ദിനാചരണം സംഘാടക സമിതി രൂപീകരിച്ചു. പഞ്ചായത്ത് കർഷക ദിനാചരണം ചിങ്ങം ഒന്ന് ആഗസ്ത്  17  കാലത്ത് 10ന് പഞ്ചായത്ത്ഓഡിറ്റോറിയത്തിൽ നടക്കും. പരിപാടി  കെ കെ രമ എംഎൽഎ ഉദ്ഘാടനം നടത്തും . തുടർന്ന് മികച്ച കർഷകരെ ആദരിക്കലും കൃഷി വകുപ്പിൻ്റെ നേതൃത്വത്തിൽ ക്ലാസുകളും നടക്കും.

 17 ന്  പഞ്ചായത്തിലെ വിവിധ വാർഡുകളിലെ 100 കേന്ദ്രങ്ങളിൽ കൃഷി ഇടങ്ങൾക്ക്   തുടക്കം കുറിക്കും .നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു . യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു .വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ , അനീഷ ആനദസദനം  , പി  ശ്രീധരൻ ,പി . ബാബുരാജ് , കെ. എ. സുരേന്ദ്രൻ , പ്രദീപ് ചോമ്പാല , ഹാരിസ് മുക്കാളി , പി .പി. ശ്രീധരൻ, കെ . ലീല, റീന രയരോത്ത് , എം . ഭാസ്കരൻ , കെ .പി. രവീന്ദ്രൻ , സാലിം പുനത്തിൽ , മുസ്തഫ പള്ളിയത്ത്, പി.കെ.ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു .ഭാരവാഹികളായി ചെയർമാൻ ആയിഷ ഉമ്മർ, ജനറൽ കൺവീനർ കൃഷി ഓഫീസർ പികെ സിന്ധു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe