അറബിക്കടലിൽ 24 മണിക്കൂറിൽ ചുഴലിക്കാറ്റ്; തീവ്ര ന്യൂനമർദ്ദമായെന്ന് മുന്നറിയിപ്പ്, ശക്തമായ മഴയ്ക്ക് സാധ്യത

news image
Oct 20, 2023, 6:44 am GMT+0000 payyolionline.in

തിരുവനന്തപുരം: അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന് മുന്നറിയിപ്പ്. അറബിക്കടലിലെ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി രൂപാന്തരം പ്രാപിച്ചതോടെയാണ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന തീവ്ര ന്യൂനമർദ്ദം 24 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റാകുമെന്നാണ് അറിയിപ്പിൽ പറയുന്നത്. പിന്നീട് ഇത് തീവ്ര ചുഴലിക്കാറ്റായി മാറും. ഇതിന് ശേഷം ഒമാൻ-യെമൻ തീരത്തേക്കാകും ചുഴലികാറ്റ് നീങ്ങുകയെന്നാണ് അറിയിപ്പിൽ വ്യക്തമാക്കുന്നത്. നിലവിലെ അവലോകനം പ്രകാരം ഈ ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തെ ബാധിക്കാനിടയില്ലെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കേരളമടക്കമുള്ള പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe