അരിക്കുളം പഞ്ചായത്ത് തറമല്‍ ശാഖാ മുസ്ലീം ലീഗ് കുടുംബസംഗമവും വനിതാസംഗമവും നടത്തി

news image
Oct 14, 2013, 2:41 pm IST payyolionline.in

മേപ്പയൂര്‍: അരിക്കുളം പഞ്ചായത്ത് തറമല്‍ ശാഖാ മുസ്ലീം ലീഗ് കുടുംബസംഗമവും വനിതാസംഗമവും നടത്തി.  കാരയാട്  എ.എം.എല്‍.പി  സ്കൂള്‍ ഹാളില്‍ നടന്ന കുടുംബസംഗമം മണ്ഡലം മുസ്ലീം ലീഗ് സെക്രട്ടറി എന്‍.പി  കുഞ്ഞിമൊയ്തീന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.  മുസ്ലീം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട്‌ ഇ.കെ അഹമ്മത് മൌലവി അധ്യക്ഷത വഹിച്ചു. കുടുംബസംഗമത്തിന്റെ ഭാഗമായി നടന്ന വനിതാ സംഗമം മണ്ഡലം വനിതാലീഗ് ജനറല്‍സെക്രട്ടറി സൗഫി താഴെക്കണ്ടി ഉദ്ഘാടനം ചെയ്തു.  തന്‍വീര്‍ കാവുംന്തറ,  മിസ്‌ഹബ് കീഴരിയൂര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു.  വി.വി എം ബഷീര്‍മാസ്റ്റര്‍,  മുജീബ് കോമത്ത്, കെ.എം അബ്ദുസലാം,  ഒ.എം സൗദ, പി.എം അവറാന്‍ ഹാജി,   ഇ.കെ ശാജിത,  സുഹറ രയരോത്ത്,  എം കുഞ്ഞായന്‍കുട്ടി,  ഒ.എം നാസര്‍, വി.വി സാജിത്, എം.പി അര്‍ഷാദ്, കെ ഷഫീഖ് എന്നിവര്‍ പ്രസംഗിച്ചു.   പി ഹംസ മൌലവി സ്വാഗതവും,  കെ.എം അബ്ദുല്‍ സലാം നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe