അമുല്‍ പാലിന് ലിറ്ററിന് 2 രൂപ കൂടും

news image
Oct 15, 2013, 12:19 pm IST payyolionline.in
അഹമ്മദാബാദ്: ഗുജറാത്ത് സഹകരണ ക്ഷീര വിപണന ഫെഡറേഷന്‍ (ജിസിഎംഎംഎഫ്) അമുല്‍ പാലിന്‍റെ വില കൂട്ടുന്നു. ലിറ്ററിന് രണ്ടു രൂപയാണ് കൂടുക. വിലവര്‍ധന ഇന്ന് മുതല്‍ ഡല്‍ഹിയിലും മുംബൈയിലും പ്രാബല്യത്തില്‍ വരും.ഇതോടെ അമുല്‍ ഗോള്‍ഡിന്‍റെ വില ലിറ്ററിന് 42 രൂപയില്‍ നിന്ന് 44 രൂപയും അമുല്‍ താസയുടേത് 32 രൂപയില്‍ നിന്ന് 34 രൂപയിലേക്കും ഉയരും. അമുല്‍ സ്ലിമ്മിന് 30 രൂപയും അമുല്‍ ട്രിം ഡബിള്‍ ടോണ്‍ഡിന് 28 രൂപയുമായിരിക്കും പുതിയ വില. കമ്പനിയുടെ മൊത്തം ചിലവില്‍ ഉണ്ടാകുന്ന വര്‍ധനയും മറ്റ് പലകാരണങ്ങളും കാണിച്ച് കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ 18 തവണയാണ് വില വര്‍ധിപ്പിച്ചത്.

എന്നാല്‍ ഗുജറാത്തില്‍ മാസാന്ത്യത്തോടെയേ വില വര്‍ധിപ്പിക്കൂ.

ക്ഷീരകര്‍ഷകര്‍ പാലിന്‍റെ വില വര്‍ധിപ്പിക്കണമെന്ന് നിര്‍ബന്ധിക്കുമ്പോള്‍ തങ്ങള്‍ക്ക് ഈ വര്‍ധന പ്രഖ്യാപിച്ചേ തീരു എന്ന് ജിസിഎംഎംഎഫ് മാനെജിങ് ഡയറക്റ്റര്‍ ആര്‍. എസ് സോദി വ്യക്തമാക്കി. കഴിഞ്ഞ ഒരു വര്‍ഷമായി രാജ്യമെമ്പാടും വിലക്കയറ്റം നിലനില്‍ക്കുകയാണ്. കാലിത്തീറ്റ വിലയും, പുല്ലിന്‍റെ വിലയും, ഡീസല്‍ ഉള്‍പ്പെടെ മറ്റ് എല്ലാ വസ്തുക്കളുടെ വിലയും വര്‍ധിച്ചിരുന്നു. 2012 അപേക്ഷിച്ച് 15% വില വര്‍ധനയാണ് കാലിത്തിറ്റ വിലയില്‍ ഉണ്ടായിരിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe