ഒക്റ്റോബര്‍ 11- അമിതാഭ് ബച്ചന്‍ @ 71

news image
Oct 11, 2013, 12:18 am IST payyolionline.in

പ്രശസ്ത ഹിന്ദി കവിയായിരുന്ന  ഡോ ഹരിവംശ്റായ് ബച്ചന്റെ    പുത്രനായി 1942 ഒക്ടോബര്‍ 11-നു ഉത്തര്‍പ്രദേശിലെ അലഹബാദില്‍ ജനിച്ചു. അമ്മ തേജി ബച്ചന്‍    പഞ്ചാബില്‍   നിന്നുള്ള സിഖു വംശജയും അച്ഛന്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള കയസ്ത സമുദായാംഗവുമായിരുന്നു. നൈനിത്താള്‍ ഷെയര്‍വുഡ് കോളജിലും ഡല്‍ഹി യൂണിവേഴ്സിറ്റിയുടെ കൈറോറിമാല്‍ കോളജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ബച്ചന്‍, പിന്നീട് കൊല്‍ക്കത്തയിലെ കപ്പല്‍ ശാലയില്‍ കുറച്ചുകാലം ജോലി നോക്കി.

അഭിനയജീവിതം

1968-ല്‍ മുംബൈയില്‍ എത്തിയ ബച്ചന്‍ 1969-ല്‍ ഖ്വാജാ അഹമദ് അബ്ബാസ്    സംവിധാനം ചെയ്ത   സാത്ത് ഹിന്ദുസ്ഥാനി    എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തി.  വാണിജ്യപരമായി വിജയിച്ചില്ലെങ്കിലും പ്രസ്തുത ചിത്രത്തിലെ അഭിനയം മികച്ച പുതുമുഖത്തിനുള്ള ദേശിയ പുരസ്കാരം ബച്ചനു നേടിക്കൊടുത്തു. 1971-ല്‍ സുനില്‍ദത്ത് സംവിധാനം ചെയ്ത രേഷ്മ ഓര്‍ ഷേറ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ബച്ചന്‍ ബോളിവുഡ്

സിനിമാലോകത്ത് ശ്രദ്ധേയനായി.1971ല്‍ തന്നെ പുറത്തിറങ്ങിയ, ഹൃഷികേശ് മുഖര്‍ജീ സംവിധാനം ചെയ്ത ആനന്ദ്  എന്ന ചലച്ചിത്രത്തിലെ ദോഷൈകദൃക്കായ ഡോക്ടറുടെ വേഷം ബച്ചനു ആ വര്‍ഷത്തെ മികച്ച സഹനടനുള്ള ഫിലിംഫെയര്‍ പുരസ്കാരം നേടിക്കൊടുത്തു. പരമ്പരാഗത നായകവേഷങ്ങളെ തിരസ്കരിച്ച് ക്ഷുഭിതയുവാവിന്റെ വേഷം അവതരിപ്പിച്ച 1973-ലെ സഞ്ചീര്‍എന്ന ചിത്രം അമിതാബ് ബച്ചനെ സൂപ്പർ സ്റ്റാറാക്കി. ആയുധംകൊണ്ട് അനീതികളെ ചെറുക്കുന്ന ഒരു കഥാപാത്രത്തെയാണ് ഇദ്ദേഹം ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്. 1975-ല്‍ അടിയന്തരാവസ്ഥകാലത്തെ സുപ്രസിദ്ധ ഹിറ്റ് ചിത്രമായ ഷോലെ വൻജനപ്രീതി നേടി. അമര്‍ അക്ബര്‍ ആന്റ്ണി, ദോസ്തി, കൂലി എന്നീ ചിത്രങ്ങളും അമിതാബ് ബച്ചന്റെ അഭിനയ പാടവം തുറന്നു കാട്ടുന്നു. 1990-ല്‍ അഗ്നിപഥ് എന്ന ചിത്രത്തിലെ അഭിനയത്തിന് ഭരത് അവാർഡ് ലഭിച്ചു. അധോലോകത്ത് അകപ്പെട്ട മാനസിക വിഭ്രാന്തിയുള്ള ഒരു കഥാപാത്രത്തെയാണ് ബച്ചൻ ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്.

2010ല്‍ മേജര്‍ രവി  സംവിധാനം ചെയ്ത്  മോഹന്‍ലാല്‍ നായകനായ  കാണ്ഡഹാര്‍ എന്ന മലയാള ചിത്രത്തിലും അഭിനയിച്ചു.

രാഷ്ട്രീയജീവിതം

രാജീവ്ഗാന്ധിയുടെ കുടുംബവുമായുള്ള അടുത്ത സൗഹൃദം ബച്ചനെ സജീവ രാഷ്ട്രീയത്തില്‍ എത്തിക്കുകയും 1984-ല്‍ ഇദ്ദേഹം   അലഹബാദില്‍ നിന്ന് ലോകസഭയിലേയ്ക്കു തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

പുരസ്കാരങ്ങള്‍

ഭാരതീയ ചലച്ചിത്ര രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളിലൊരാളായി ഇദ്ദേഹം കണക്കാക്കപ്പെടുന്നു. 1999-ല്‍ ബി.ബി.സി നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍  ജനങ്ങള്‍ ഇദ്ദേഹത്തെ സ്റ്റാര്‍ ഓഫ് ദ മില്ലനിയം ആയി തിരഞ്ഞെടുത്തു ഭാരത സര്‍ക്കാര്‍ ഇദ്ദേഹത്ത പത്മശ്രീ(1982), സിവിലിയന്‍ ബഹുമതിയായ  പത്മഭൂഷണ്‍’ (2001) എന്നിവ നല്‍കി ആദരിച്ചു.

നിരവധി ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ നേടിയിട്ടുള്ള ‘ബിഗ്ബി’ എന്ന ഓമനപ്പേരിലറിയപ്പെടുന്ന ബച്ചന്‍ ബി.ബി.സിയുടെ വോട്ടെടുപ്പില്‍ നൂറ്റാണ്ടിന്റെ താരമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സിനിമ, ടെലിവിഷന്‍, പരസ്യം, പ്രചരണം തുടങ്ങി നിരവധി മേഖലകളിൽ ബച്ചന്‍ സജീവസാന്നിധ്യമാണ്.

മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം മൂന്നു തവണ നേടിയിട്ടുണ്ട്. 1991-ല്‍ അഗ്നീപഥ്, 2006-ല്‍ ബ്ലാക്ക്, 2010-ല്‍ പാ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ്‌ ബച്ചന്‍ മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചത്.അഭിനേത്രിയായ ജയഭാധുരിയാണ് ഭാര്യ. ചലച്ചിത്രതാരം അഭിഷേക്,ശ്വേത എന്നിവർ മക്കളും, ബോളിവുഡ് ചലച്ചിത്ര നടി  ഐശ്വര്യാറായ്  മരുമകളുമാണ്‌.

Facebook Notice for EU! You need to login to view and post FB Comments!

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe