അനെർട്ടിന്‍റെയും നഗരസഭയുടെയും നേതൃത്വത്തിൽ തിരുവനന്തപുരത്ത് 25000 വീടുകളിൽ സബ്സിഡിയോടുകൂടി സോളാർ പ്ലാന്റുകൾ

news image
Jan 25, 2024, 9:59 am GMT+0000 payyolionline.in
തിരുവനന്തപുരം:  സോളാറിലൂടെ വീടുകളിൽ വൈദ്യുതി ലഭ്യമാക്കുന്ന വൻ പദ്ധതിക്ക് തിരുവനന്തപുരത്ത് നേതൃത്വം നൽകി അനെർട്ട്.തിരുവനന്തപുരം നഗരസഭയിലെ 25,000 ഗാർഹിക ഉപഭോക്താക്കൾക്കാണ് പദ്ധതി പ്രയോജനപ്പെടുക. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന ‘സോളാർ സിറ്റി’ പദ്ധതിയിലൂടെയാണ് വലിയ ചുവടുവെപ്പ് നടക്കുന്നത്. രാജ്യത്തെ പ്രധാന നഗരങ്ങളെ സൗരോർജ്ജവത്കരിക്കുക എന്ന ആശയം ലക്ഷ്യമിട്ടാണ് സോളാർ സിറ്റി പദ്ധതി നടപ്പിലാക്കുന്നത്.

കേരളത്തിൽ നിന്നും തിരുവനന്തപുരം നഗരസഭയെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ആദ്യഘട്ടത്തിൽ സ്മാർട്ട്സിറ്റിയുടെ സാമ്പത്തിക സഹായത്തോടെ തിരുവനന്തപുരം നഗരപരിധിയിലെ 500ൽ പരം പൊതുകെട്ടിടങ്ങളിൽ 16 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള സൗരോർജ്ജ പ്ലാന്റുകൾ അനെർട്ട് സ്ഥാപിച്ചു കഴിഞ്ഞു. സമ്പൂർണ്ണ സൗരവത്കരണത്തിന്റെ ഭാഗമായി 100 മെഗാവാട്ടിന്റെ  സൗരോർജ്ജ നിലയങ്ങൾ സ്ഥാപിക്കാനും അനുമതിയായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe