അധ്യാപകര്‍ക്ക് പരിശീലനം; മേപ്പയൂരില്‍ സ്റ്റാര്‍ട്ട് പദ്ധതിക്ക് തുടക്കമായി

news image
Oct 6, 2013, 12:50 pm IST payyolionline.in

മേപ്പയൂര്‍ : മേപ്പയൂര്‍ ഗ്രാമപഞ്ചായത്തില്‍ എല്‍.പി, യു.പി സ്കൂള്‍ അധ്യാപകര്‍ക്ക് കണക്ക്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ പരിശീലനം നല്‍കുന്ന സ്റ്റാര്‍ട്ട് പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം കെ. കുഞ്ഞമ്മത് എം.എല്‍.എ നിര്‍വഹിച്ചു. മേലടി എ.ഇ.ഒ  വി.പി മിനി മുഖ്യാതിഥിയായിരുന്നു. ബി പി ഒ ബാബു പയ്യത്ത് , വൈസ് പ്രസിഡന്റ് എ.കെ വസന്ത, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ രാജീവന്‍, വാര്‍ഡ്‌ മെമ്പര്‍ ഷര്‍മിന കോമത്ത് എന്നിവര്‍ പ്രസംഗിച്ചു. ശശിധരന്‍ പൊയില്‍ക്കാവ്‌, പി.വി പ്രഭാകരന്‍ എന്നിവര്‍ ക്ലാസ്സുകളെടുത്തു. അധ്യാപക അവാര്‍ഡ് നേടിയ കെ.പി രാമചന്ദ്രന് ഉപഹാര സമര്‍പ്പണം നടത്തി. സ്റ്റാര്‍ട്ടിന്റെ തുടര്‍ പരിശീലന പരിപാടി ഈ മാസം 12,19  തിയ്യതികളില്‍ മേപ്പയുരില്‍ നടക്കും.സി വേണു സ്വാഗതവും, കെ.പി രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe