അതിയായ സന്തോഷമുണ്ട്; കുഞ്ഞിനായി കാത്തിരിക്കുകയാണെന്ന് അനുപമയും അജിത്തും

news image
Nov 23, 2021, 4:24 pm IST

തിരുവനന്തപുരം: കുഞ്ഞ് തന്‍റേതാണെന്ന ഡി.എൻ.എ ഫലത്തിൽ അതിയായ സന്തോഷമുണ്ടെന്ന് അനുപമ. കുഞ്ഞിനെ കണ്ടിട്ട് ഒരു വർഷത്തിലധികമായി. കുഞ്ഞിനെ കൈയ്യിൽ കിട്ടുന്ന നിമിഷം മാത്രമാണ് മനസിലുള്ളത്. അതിനായി കാത്തിരിക്കുകയാണെന്നും അനുപമ വ്യക്തമാക്കി.

 

കുഞ്ഞിനെ എത്രയും വേഗം തിരിച്ചു കിട്ടുമെന്നാണ് പ്രതീക്ഷ. കാലതാമസമില്ലാതെ കുഞ്ഞിനെ തിരികെ നൽകണമെന്നാണ് അഭ്യർഥനയെന്നും അനുപമ പറഞ്ഞു.

ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരും. കുഞ്ഞിനെ ദത്ത് നൽകാൻ കൂട്ടുനിന്നവർക്കെതിരെ നടപടി വേണമെന്നും അനുപമ  പ്രതികരിച്ചു.ഡി.എൻ.എ ഫലത്തിൽ സന്തോഷമുണ്ടെന്ന് അജിത് കുമാർ പറഞ്ഞു. കുഞ്ഞിനെ കണ്ടെത്തുന്നതിനായി നിരവധി ഒാഫീസുകളെ സമീപിച്ചെങ്കിലും ഫലം നെഗറ്റീവ് ആയിരുന്നുവെന്നും അജിത്  പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe