അണ്ടർ 20 ലോക അത്‍ലറ്റിക്‌സ്: ചരിത്ര വെള്ളിയുമായി ഇന്ത്യയുടെ മിക്‌സ്‌ഡ് റിലേ ടീം

news image
Aug 3, 2022, 12:37 pm IST payyolionline.in

കാലി: അത്‍ലറ്റിക്‌സിൽ ചരിത്ര നേട്ടവുമായി ഇന്ത്യയുടെ യുവതാരങ്ങൾ. അണ്ടർ 20 ലോക അത്‍ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ മിക്‌സ്‌ഡ് റിലേ ടീം വെള്ളി നേടി. ഭരത് ശ്രീധർ, പ്രിയ മോഹൻ, കപിൽ, രുപൽ ചൗധരിഎന്നിവർ ഉൾപ്പെട്ട സംഘമാണ് ഏഷ്യൻ റെക്കോർഡ് തിരുത്തി വെള്ളി നേടിയത്.

മൂന്ന് മിനുറ്റ് 17.76 സെക്കൻഡിലാണ് ഇന്ത്യൻ സംഘം ഫിനിഷ് ചെയ്തത്. ചാമ്പ്യൻഷിപ്പ് റെക്കോർഡ് തിരുത്തി അമേരിക്ക സ്വർണം സ്വന്തമാക്കിയപ്പോൾ ജമൈക്ക വെള്ളിയും സ്വന്തമാക്കി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe