അട്ടപ്പാടിയിൽ യുവതിയെ കാട്ടാന ചവിട്ടി കൊന്നു

news image
Jul 28, 2022, 8:04 am IST payyolionline.in

പാലക്കാട്‌ : അട്ടപ്പാടിയിൽ കാട്ടാന യുവതിയെ ചവിട്ടി കൊന്നു. കാവുണ്ടിക്കൽ പ്ലാമരത്ത് മല്ലീശ്വരിയാണ് (45) കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്. രാത്രി രണ്ടരയോടെയാണ് സംഭവം. വനത്തിനോട്‌ ചേർന്നാണ് മല്ലേശ്വരിയുടെ വീട്. രാത്രി ശബ്ദം കേട്ടു പുറത്ത് ഇറങ്ങി നോക്കിയപ്പോൾ ആണ് കാട്ടാന ആക്രമിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ജനവാസ മേഖലയിൽ ഇറങ്ങിയ ആനയെ വനം വാചർമാർ കാട്ടിലേക്ക് തിരികെ കയറിയിരുന്നു. ഉൾക്കട്ടിലേക്ക് മടങ്ങാതിരുന്ന ആന, ഇന്ന് പുലർച്ചെയാണ് വീണ്ടും ഇറങ്ങിയത്. മൃതദേഹം അഗളി ആശുപത്രിയിലേക്ക് മാറ്റി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe