അഞ്ച്, ആറ്, ഏഴ് സെമസ്റ്റർ പോളിടെക്നിക് പരീക്ഷകൾ ഫെബ്രുവരിക്ക് മുമ്പ് പൂർത്തിയാക്കണം: മനുഷ്യാവകാശ കമ്മീഷൻ

news image
Jan 17, 2023, 12:09 pm GMT+0000 payyolionline.in

തിരുവനന്തപുരം: വിവിധ പോളിടെക്നിക് കോളജുകളിൽ 2019 –22 അധ്യയന വർഷം പഠിച്ച വിദ്യാർഥികളുടെ അഞ്ച്, ആറ്, ഏഴ് സെമസ്റ്റർ പരീക്ഷകൾ ഫെബ്രുവരിക്ക് മുമ്പ് പൂർത്തിയാക്കി സമയബന്ധിതമായി ഫലം പ്രസിദ്ധീകരിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ.

സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർക്കാണ് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദേശം നൽകിയത്. സെമസ്റ്റർ പരീക്ഷകൾ അടിയന്തരമായി നടത്തണമെന്ന വിദ്യാർഥികളുടെ പരാതിയിലാണ് നടപടി. കമീഷൻ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറിൽനിന്നു റിപ്പോർട്ട് വാങ്ങി.

ആറ്, ഏഴ് സെമസ്റ്റർ പരീക്ഷകൾ ഇക്കൊല്ലം ജനുവരി, ഫെബ്രുവരി മാസങ്ങളിൽ നടക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. സുബിൻ സാമുവൽ സമർപ്പിച്ച പരാതിയിലാണ് നിർദേശം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe