പയ്യോളി : നഗരസഭ പാലിയേറ്റീവ് കുടുംബ സംഗമം നടത്തി. ‘ഒപ്പമുണ്ട് കരുതലോടെ’ എന്ന പേരിൽ നടത്തിയ കുടുംബ സംഗമത്തിൽ 110 പേർ അവരുടെ കുടുംബാഗങ്ങളോടൊപ്പം പങ്കെടുത്തു. പയ്യോളി നഗരസഭയും ഇരിങ്ങൽ കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
നഗരസഭ ചെയർമാൻ വി.കെ അബ്ദുറഹിമാൻ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി പ്രസിഡൻ്റ് രമേശൻ പാലേരി മുഖ്യാതിഥിയായി പങ്കെടുത്തു. നഗരസഭ വൈസ് ചെയർപേഴ്സൺ പത്മശ്രീ പള്ളിവളപ്പിൽ അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷൻമാരായ അഷ്റഫ് കോട്ടക്കൽ, മഹിജ എളോടി, പി എം റിയാസ് കൗൺസിലർമാരായ ചെറിയാവി സുരേഷ് ബാബു, കെ.ടി വിനോദ് രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ മുജേഷ് ശാസ്ത്രി, മുസ്തഫ എൻ.സി, അനിൽ കുമാർ , മോഹൻദാസ് പി.പി, വ്യാപാര വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് ഷമീർ മെഡിക്കൽ ഓഫീസർ ഡോ. സുനിത, ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. ഷമ്മ എന്നിവർ സംസാരിച്ചു.
കിടപ്പുരോഗികളുടെ അതിജീവനത്തിൻ്റെ അനുഭവങ്ങൾ പങ്കുവെക്കുന്ന പുസ്തകമെഴുതിയ കാട്ടുകണ്ടി അബ്ദുള്ള തൻ്റെ അനുഭവങ്ങൾ പങ്കുവെച്ചു . പ്രശസ്ത ഗായകൻ താജുദ്ധീൻ വടകര ഗാനമാലപിച്ചു. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ പി.എം ഹരിദാസൻ സ്വാഗതവും നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ ടി.പി. പ്രജീഷ് കുമാർ നന്ദിയും പറഞ്ഞു. ഷൈനി പ്രകാശും സംഘവും നാടൻ പാട്ട് അവതരിപ്പിച്ചു.
നാടോടി നൃത്തവും, സംഘ നൃത്തവും സംഗമത്തോടൊപ്പം അവതരിപ്പിച്ചു. പരിപാടിയിൽ പങ്കെടുത്ത കിടപ്പുരോഗികളും കലാപരിപാടികളിൽ പങ്കാളികളായി.
ആശാവർക്കർമാരും, പാലിയേറ്റീവ് വളണ്ടിയർമാരും, കുടുംബ ശ്രീ പ്രവർത്തകരും, പാലിയേറ്റീവ് പ്രവർത്തകരും, രാഷ്ട്രീയ പാർട്ടി പ്രതിനിധികളും, സന്നദ്ധ പ്രവർത്തകരും, കൗൺസിലർമാരും, ഉദ്യോഗസ്ഥരും, അടക്കം 500ഓളം പേർ പരിപാടിയിൽ പങ്കെടുത്തു.