പത്താംക്ലാസുകാർക്ക് യുഎഇയിലേക്ക് പറക്കാം; കാർ പോളിഷർ, ഡ്രൈവർ ഉൾപ്പെടെ തസ്തികകളിൽ അവസരം

news image
Feb 27, 2025, 6:34 am GMT+0000 payyolionline.in

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇയിൽ ഹെവി ബസ് ഡ്രൈവർമാരുടെ 100 ഒഴിവ്.

∙യോഗ്യത: പത്താം ക്ലാസ് ജയം, യുഎഇ/ജിസിസി ഹെവി ബസ് ഡ്രൈവിങ് ലൈസൻസ്, ഇംഗ്ലിഷ് വായിക്കാനും, സംസാരിക്കാനും, മനസ്സിലാക്കാനുമുള്ള അറിവ് അഭികാമ്യം. മികച്ച ശാരീരികക്ഷമതയും നല്ല കാഴ്ചശക്തിയും കേൾവി ശക്തിയും ഉണ്ടായിരിക്കണം. അമിതവണ്ണം, കാണത്തക്ക വിധത്തിലുള്ള ടാറ്റൂസ്‌, മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരാകരുത്.

∙പ്രായപരിധി: 40.

ആകർഷകമായ ശമ്പളം കൂടാതെ താമസം, വീസ, മെഡിക്കൽ ഇൻഷുറൻസ് എന്നിവ സൗജന്യം. ബയോഡേറ്റ, പാസ്പോർട്ട്, സർട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസൻസ് എന്നിവയുടെ പകർപ്പുകൾ ഫെബ്രുവരി 26 നകം [email protected] എന്ന ഇമെയിലിൽ അയയ്ക്കണം. www.odepc.kerala.gov.in

20 കാർ പോളിഷർ, ഡീറ്റെയ്‌ലർ
ഒഡെപെക് മുഖേന യുഎഇയിൽ കാർ പോളിഷർ, കാർ ഡീറ്റെയ്‌ലർമാരുടെ 20 ഒഴിവുകളിൽ നിയമനം.

∙യോഗ്യത: പത്താം ക്ലാസ് ജയം, അതതു മേഖലയിൽ 2 വർഷ പരിചയം.

∙പ്രായപരിധി: 35.

താമസം, വീസ, മെഡിക്കൽ ഇൻഷുറൻസ് എന്നിവ സൗജന്യം. ബയോഡേറ്റ, പാസ്പോർട്ട്, സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ ഫെബ്രുവരി 26 നകം [email protected] എന്ന ഇമെയിലിൽ അയയ്ക്കണം. www.odepc.kerala.gov.in

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe