മീൻമുട്ടി വനം ക്യാമ്പ് ഓഫീസിനുനേരെ ആക്രമണം

news image
Dec 13, 2024, 5:01 pm GMT+0000 payyolionline.in

ഇരിട്ടി: ആറളം വന്യജീവി സങ്കേതത്തിൽ വനം വകുപ്പിന്റെ  മീൻമുട്ടി ക്യാമ്പ് ഓഫീസിനുനേരെ ആക്രമണം. ഗെയിറ്റ് തകർത്ത്  ജീവനക്കാരുടെ മുറിയിലെ കിടക്കകൾ പുറത്തെറിഞ്ഞു.  പാത്രങ്ങളും മോഷ്ടിച്ചു. ഓഫീസിന് മുന്നിലെ പ്രവർത്തനക്ഷമമല്ലാത്ത നിരീക്ഷണ ക്യാമറ കേടാക്കിയ നിലയിലാണ്‌. ചുവരുകളും വികൃതമാക്കി. സംഭവം നടന്ന്‌  നാലു ദിവസമായെന്നാണ് നിഗമനം.  ജീവനക്കാർ  പരിശോധനയുടെ ഭാഗമായി  ഓഫീസിലെത്തിയപ്പോഴാണ്  സംഭവം ശ്രദ്ധയിൽപ്പെട്ടത്.

ആറളം വന്യജീവി സങ്കേതം ഓഫീസിൽനിന്ന്‌ 16 കിലോമീറ്റർ അകലെ ഉൾക്കാട്ടിലാണ്‌ ക്യാമ്പ് ഓഫീസ്.  സമീപത്തെ മീൻമുട്ടി വെള്ളച്ചാട്ടം കാണാൻ സഞ്ചാരികൾക്ക് നിലവിൽ പ്രവേശമില്ലാത്തതിനാൽ പുറമെനിന്ന്‌ ആളുകൾ ഇവിടേക്ക് എത്താൻ  സാധ്യതയില്ല. സംഭവത്തിന്‌ പിന്നിൽ മാവോയിസ്റ്റുകളാകാമെന്ന സംശയത്തിലാണ് വനംവകുപ്പ്.
പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഫോറൻസിക്‌ സംഘവും വിരലടയാള വിദഗ്ധരും നക്സൽ വിരുദ്ധസേനയും  പ്രദേശത്ത് പരിശോധനയിലാണ്‌. സംഭവത്തിൽ അന്വേഷണം തുടരുന്നതായി ആറളം എസ്ഐ ശുഹൈബ് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe