പയ്യോളി : കോട്ടക്കല്‍ കുഞ്ഞാലിമരക്കാർ ജുമാ മസ്ജിദിനോട് ചേർന്ന് ഭീമൻ പെരുമ്പാമ്പിനെ നാട്ടുകാർ പിടികൂടി. ഹസ്സൻ വലിയതാഴത്ത്, എൻ.കെ ശിഹാബ് , എൻ.കെ റാഫി, സി.പി പർവ്വീസ് , എം ഷഹബാസ് , എം ഇക്ബാൽ , സി.വി. മുഹമ്മദലി എന്നിവരാണ് പാമ്പിനെ പിടികൂടിയത്.
ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥരായ പ്രകാശൻ, സുരേന്ദ്രൻ എന്നിവർ സ്ഥലത്തെത്തി പെരുമ്പാമ്പിനെ സുരക്ഷിതമായി പെരുവണ്ണാമുഴിയിലേക്ക് കൊണ്ടുപോയി.
കോട്ടക്കൽ പ്രദേശത്ത് ഇതിന് മുമ്പും പല തവണ പെരുമ്പാമ്പുകളെ പിടികൂടിയിട്ടുണ്ട് . എന്നാൽ, അതിൽനിന്നും വ്യത്യസ്തമായിട്ടുള്ള ഭീമൻ പെരുമ്പാമ്പിനെയാണ് ഇന്നലെ പിടികൂടിയത്. അതിനാൽ ജനങ്ങളിൽ കൗതുകവും ആശങ്കയും ഉയർത്തി.