തിക്കോടി അടിപ്പാത കൺവെൻഷനിൽ പ്രതിഷേധമിരമ്പി

news image
Sep 27, 2024, 4:47 am GMT+0000 payyolionline.in

പയ്യോളി: തിക്കോടിയിൽ അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന കൺവെൻഷനിൽ പ്രതിഷേധമിരമ്പി . ആയിരങ്ങളാണ് കൺവെൻഷനിൽ പങ്കെടുക്കുന്നതിന് ഒഴുകിയെത്തിയത്. രണ്ട് വർഷമായി നടക്കുന്ന സമരത്തെ പോലിസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിച്ച നടപടിയെയും തിക്കോടിയിൽ അടിപ്പാത അനുവദിക്കാതിരിക്കാൻ ചരട് വലിക്കുന്ന ഉദ്യോഗസ്ഥ ലോബിക്കെതിരെയും പ്രതിഷേധമുയർന്നു.

 


ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്തു. തിക്കോടിയിൽ അടിപ്പാത അനിവാര്യമാണെന്നും ഇവിടുത്തെ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയിട്ടുണ്ടെന്നും ഡൽഹിയിൽ മറ്റ് ജനപ്രതിനിധികളും സമര സമിതി ഭാരവാഹികളും ചേർന്ന് കേന്ദ്ര ഉപരിതലവകുപ്പ് മന്ത്രിയെ കാണാനുള്ള സൗകര്യം ഏർപെടുത്തുന്നതാണെന്നും അടിപ്പാത യാഥാർത്ഥ്യമാവുന്നത് വരെ തിക്കോടിക്കാരോടൊപ്പം ഉണ്ടാകുമെന്നും എം.പി പറഞ്ഞു.

സമാധാനപരമായി സമരം ചെയ്തവർക്കെതിരെ പോലിസ് നടത്തിയ നിഷ്ടൂരമായ ആക്രമണത്തെ മുഖ്യാതിഥിയായി പങ്കെടുത്ത കാനത്തിൽ ജമീല എം.എൽ എ അപലപിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ജമീല സമദ് അധ്യക്ഷയായി.ആക്ഷൻ കമ്മിറ്റി ചെയർമാൻ വി.കെ അബ്ദുൽ മജീദ് സമരപ്രഖ്യാപനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് സുരേഷ് ചങ്ങാടത്ത്, ജില്ലാ പഞ്ചായത്ത് അംഗം വി.പി ദുൽ ഖിഫിൽ , പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കുയ്യണ്ടി രാമചന്രൻ, എം.പി ഷിബു, അഡ്വ. ഐ.മൂസ്സ, അഡ്വ. കെ.വി സുധീർ, റഷീദ് വെങ്ങളം, അഡ്വ.സുനിൽ മോഹനൻ, ജെ. എൻ പ്രേം ഭാസിൽ, സി. സത്യചന്ദ്രൻ, ശശീന്ദ്രൻ കൊയിലാണ്ടി, മുസ്തഫ കൊമ്മേരി, തിക്കോടി നാരായണൻ,ഇബ്രാഹിം തിക്കോടി, ആർ. വിശ്വൻ, കെ.പി ഷക്കീല, പി.വി റംല , സന്തോഷ് തിക്കോടി, എൻ.എം.ടി അബ്ദുള്ളക്കുട്ടി,കെ.വി സുരേഷ് എന്നിവര്‍ സംസാരിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe