ബാറുകളുടെ പ്രവർത്തനം രാവിലെ 10 മുതൽ രാത്രി 10 വരെയായി നിജപ്പെടുത്തണമെന്ന്

news image
Mar 26, 2024, 12:42 pm GMT+0000 payyolionline.in

കോട്ടയം: സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തനം രാവിലെ 10 മുതൽ രാത്രി 10 വരെയായി നിജപ്പെടുത്തണമെന്ന് കേരള ബാർ ഹോട്ടൽസ് ആന്‍ഡ്​​ റിസോർട്ട് എംപ്ലോയീസ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ബാർ ഹോട്ടലുകളിൽ രാത്രി 10നുശേഷം അക്രമങ്ങൾ നിത്യ സംഭവമാണ്.

നിരവധി തൊഴിലാളികൾ നിത്യേന അക്രമത്തിനിരയാകുന്നു. എറണാകുളത്തും പാലക്കാടും ബാർ ഹോട്ടലിൽ വെടിവെപ്പുണ്ടായി. രാത്രിയിൽ ബാറിലെത്തുന്നവർ കഞ്ചാവും എം.ഡി.എം.എ പോലുള്ള രാസലഹരിവസ്‌തുക്കൾ ഉപയോഗിച്ചു വരുന്നതിനാലാണ്​ കൂടുതലും അക്രമങ്ങൾ ഉണ്ടാകുന്നത്​. ആ സാഹചര്യത്തിൽ ബാറുകളുടെ പ്രവർത്തനസമയം രാത്രി 10 വരെയായി നിജപ്പെടുത്തണമെന്ന് അവർ ആവശ്യപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe