വിവരാവകാശത്തിൽ അനാസ്ഥ: 5 ഉദ്യോഗസ്ഥർക്കായി 40,000 രൂപ പിഴയിട്ടു

news image
Oct 15, 2023, 2:30 am GMT+0000 payyolionline.in

തിരുവനന്തപുരം > വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളിൽ വിവരം നിഷേധിക്കുക, വൈകിപ്പിക്കുക, അധിക ഫീസ് വാങ്ങുക തുടങ്ങിയ കുറ്റങ്ങൾക്ക് വിവിധ വകുപ്പുകളിലെ അഞ്ച് ഉദ്യോഗസ്ഥർക്കായി 40,000 രൂപ പിഴയിട്ടു. കൊല്ലം പരവൂർ വില്ലേജ് ഓഫീസർ ടി എസ് ബിജുലാൽ–-5000 രൂപ, പാലക്കാട് ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലെ എൻ ബിന്ദു–- 1000 രൂപ, പയ്യന്നൂർ വൈദ്യുതി  സെക്‌ഷനിലെ എൻ രാജീവ്–- 25,000 രൂപ, ആറ്റിങ്ങൽ കെഎസ്ആർടിസിയിലെ ആർ വി സിന്ധു– 5000 രൂപ, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്‌ പൊതുബോധന ഓഫീസർ ഉമാശങ്കർ–- 4000 രൂപ എന്നിങ്ങനെയാണ് പിഴ ഒടുക്കേണ്ടത്.

കൊല്ലം ചാത്തന്നൂർ സബ് രജിസ്ട്രാർ തിരച്ചിൽ ഫീസ്, മാര്യേജ് ആക്ട് ഫീസ് എന്നീ ഇനങ്ങളിൽ വാങ്ങിയ 380 രൂപ തിരിച്ചു നൽകാനും കമീഷൻ നിർദേശിച്ചു. കാസർകോട് കുഡ്‌ലുവിൽ എൽ  ജയശ്രീക്ക് വിവരം ലഭ്യമാക്കാൻ തഹസിൽദാർ ഫീസായി ആവശ്യപ്പെട്ട 506 രൂപ നൽകേണ്ടതില്ലെന്നും പകരം ഒമ്പത് രൂപയ്‌ക്ക്‌ മുഴുവൻ വിവരങ്ങളും സാക്ഷ്യപ്പെടുത്തിയ രേഖാപകർപ്പുകളും ലഭ്യമാക്കണമെന്നും ഉത്തരവായി. വിവരാവകാശ കമീഷണർ എ അബ്ദുൽ ഹക്കിമാണ്‌ ഉത്തരവിറക്കിയത്‌. വിവിധ ജില്ലകൾ സന്ദർശിച്ച് തെളിവെടുപ്പ് നടത്തിയ കമീഷണർ 337 പരാതി തീർപ്പാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe